ന്യൂജെന്‍ കള്ളന്മാര്‍ ഹാക്ക് ചെയ്ത ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കേരള പൊലീസ് തിരിച്ച് പിടിച്ചു. കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ട ദി കേരള പൊലീസ് എന്ന ട്വിറ്റര്‍ ഹാന്റിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചുപ്പിടിച്ചത്. 3.14 ലക്ഷം ട്വിറ്ററില്‍ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത് ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്‌സാണ്.
കേരള പൊലീസിന്റെ 2013 സെപ്തംബര്‍ മുതല്‍ സജീവമായ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് സംഭവത്തില്‍ പൊലീസ് സേനയില്‍ നിന്നും അനൗദ്യോഗികമായി ലഭിച്ച വിവരം. എന്‍എഫ്ടി, ക്രിപ്‌റ്റോ പോലുള്ള ന്യൂജെന്‍ നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് ജനപിന്തുണ നേടിയെടുക്കാന്‍ കൂടുതല്‍ ഫോളോവേര്‍സുള്ള ഇത്തരം ഹാന്റിലുകള്‍ ഹാക്ക് ചെയ്യുന്ന ന്യൂജന്‍ സംഘങ്ങള്‍ ഇപ്പോള്‍ സജീവമാണ്. ഇവരാണ് ഇതിന് പിന്നിലെന്ന സംശയമാണ് ഉയരുന്നത്. അക്കൗണ്ടില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ എന്‍എഫ്ടി അനുകൂല ട്വീറ്റുകള്‍ ഇതിനോടകം റീട്വീറ്റ് ചെയ്തിരുന്നു.
കേരള പൊലീസ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവര്‍ പേജില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.ഹാക്ക് ചെയ്തവര്‍ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നല്‍കിയത്. ഇത് തിരികെ പിടിക്കാനായതോടെ കേരള പൊലീസിന് അല്‍പ്പം ആശ്വാസമായി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here