Vishak Nair:നടന്‍ വിശാഖ് നായര്‍ വിവാഹിതനായി;വധു ജയപ്രിയ

‘ആനന്ദം’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ വിശാഖ് നായര്‍ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത് കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു. നവവധുവിനെ പരിചയപ്പെടുത്തിയുള്ള വിശാഖിന്റെ പോസ്റ്റും വൈറലായിരുന്നു. 2016ലായിരുന്നു ‘ആനന്ദം’ റിലീസ് ചെയ്തത്. സിനിമയിലെ ‘കുപ്പി’ എന്ന വിശാഖിന്റെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശേഷം ‘പുത്തന്‍പണം’, ‘ചങ്ക്സ്’, ‘മാച്ച് ബോക്‌സ്’, ‘കുട്ടിമാമ’ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ ടീമിന്റെ ‘ഹൃദയം’ ആണ് വിശാഖിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News