Arif Mohammad Khan: ട്രെയിനുകളില്‍ വയോജനങ്ങള്‍ക്ക് ലഭ്യമായിരുന്ന യാത്രാനിരക്കിലെ ഇളവ് പുന:പരിശോധിക്കണം: ഗവര്‍ണര്‍

ട്രെയിനുകളില്‍ വയോജനങ്ങള്‍ക്ക് ലഭ്യമായിരുന്ന യാത്രാനിരക്കിലെ ഇളവ് പുന:പരിശോധിക്കാന്‍ ആവശ്യമായ സമ്മര്‍ദം ചെലുത്താമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan). ഇതു സംബന്ധിച്ച് വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള നിയമസഭാസമിതിയുടെ ചെയര്‍മാന്‍ കെ.പി മോഹനന്‍ എം.എല്‍.എ നല്‍കിയ നിവേദനം പരിഗണിച്ചാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. കൊവിഡ് കാലത്ത് യാത്രാ നിരക്കിലെ ഇളവ് പിന്‍വലിച്ചെങ്കിലും ട്രെയിന്‍ സര്‍വ്വീസ് പൂര്‍ണമായും പുന:സ്ഥാപിച്ചിട്ടും ഇളവ് പുന:സ്ഥാപിക്കാത്തത് വയോജനങ്ങളോടുള്ള ക്രൂരതയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറില്‍ ആവശ്യമായ സമ്മര്‍ദം വേണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.

വ്യാഴാഴ്ച രാവിലെ രാജ്ഭവനിലെത്തിയാണ് നിവേദനം നല്‍കിയത്. സമിതിയംഗം ജോണ്‍ മൈക്കിളും കൂടെയുണ്ടായിരുന്നു. നേരത്തെ ഇതു സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും നിവേദനം നല്‍കിയിരുന്നു.

നീറ്റ് – പിജി പ്രവേശനത്തിലെ സീറ്റ് ഒഴിവ്; മെഡിക്കൽ വിദ്യാർത്ഥികളുടെ ഹർജിയിൽ സുപ്രീം കോടതി വിധി നാളെ

നീറ്റ് പിജി പ്രവേശനത്തിൽ ഒഴിവ് വന്ന സീറ്റുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും.

നീറ്റ് 2021-ലെ അഖിലേന്ത്യാ ക്വാട്ട പ്രകാരം ഒഴിവുള്ള 1456 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ നികത്തുന്നതിന് പ്രത്യേക കൗൺസിലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. സീറ്റ് ഒഴിഞ്ഞു കിടക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജസ്റ്റിസ് എം ആർ ഷാ, അനിരുന്ധാ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് വിധി പ്രഖ്യാപിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News