Swapna: സ്വപ്‌നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

സ്വപ്‌നയുടെയും(Swapna) സരിത്തിന്റെയും(Sarith) മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി(highcourt) തള്ളി. സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തല്‍ കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തലിലെ ഗൂഢാലോചന; പ്രത്യേക അന്വേഷണ സംഘത്തില്‍ വിസ്മയ കേസ് അന്വേഷണ ഉദ്യോഗസ്ഥനും

സ്വപ്നയുടെ ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ 11 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. തിരുവവന്തപുരം ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനന്റെ നേതൃത്വത്തില്‍ ഒരു അഡീഷണല്‍ എസ് പിയും ഏട്ട് ഡിവൈഎസ്പിയും ഒരു ഇന്‍സ്പെക്ടറും ഉള്‍പ്പെടുന്ന സംഘമായിരിക്കും കേസ് അന്വേഷിക്കുക.

വഞ്ചന കേസുകള്‍ അന്വേഷിച്ച് കണ്ടെത്തുന്നതില്‍ വൈദഗ്ധ്യം ഉളള മധുസൂധനനാണ് ടീം ലീഡ് ചെയ്യുന്നത്, കൊലപാതകം മോഷണം തുടങ്ങിയ കേസുകള്‍ തെളിയിക്കുന്നതില്‍ വൈദഗ്ദ്യം ഉളള കണ്ണൂര്‍ അഡിഷണല്‍ എസ് പി. പി സദാനന്ദനും, വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ രാജ്കുമാറും ബിജെപി കുഴല്‍പണക്കേസ് അന്വേഷിച്ച വികെ രാജുവും സംഘത്തിലുണ്ട്.

ഇവരടക്കം പ്രാഗല്‍ഭ്യമുളള അന്വേഷണ സംഘത്തെയാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്മിണിക്കുട്ടന്‍, കാസര്‍ഗോഡ് ഡിസിആര്‍ബി ഡിവൈഎസ്പി അബ്ദുള്‍ റഹീം, തൃശൂര്‍ എക്കണോമിക്ക് വിങ്ങ് ഡിവൈഎസ്പി ടി ആര്‍ സന്തോഷ്, തിരുവവന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബി അനില്‍കുമാര്‍, സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷരീഫ്, കൊച്ചി സിറ്റി സ്പ്യെല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ അഭിലാഷ്,  ഒല്ലൂര്‍ അസിസിറന്‍ര് കമ്മീഷണര്‍ കെ സി സേതു, വടക്കാഞ്ചേരി ഇന്‍സ്പെകടര്‍ ആദം ഖാന്‍ എന്നിവരാണ് സംഘത്തിലുളളത്. ബാക്കി യുള്ളവരെ സമീപ ദിവസത്തില്‍ തന്നെ ക്രൈംബ്രാഞ്ച് മേധാവിക്ക് തെരഞ്ഞെടുക്കാം എന്ന് ഡിജിപി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here