
ആരാധകര്‍ ഏറെ കാത്തിരുന്ന നയന്‍സിന്റെയും വിക്കിയുടെയും വിവാഹം കഴിഞ്ഞപ്പോള്‍ നയന്‍താരയുടെ വേഷത്തെയും ആഭരണങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ചുവന്ന പരവതാനിയില്‍ മരതക കല്ലായി നയന്‍സ്… ചുവന്ന വസ്ത്രമണിഞ്ഞെത്തിയ നയന്‍സ് പച്ച കല്ല് വെച്ച ആഭരണങ്ങളില്‍ അത്രയേറെ മനോഹരിയായിരുന്നു. ഉള്ളം കയ്യിലും പുറമെയിലുമുള്ള മെഹന്ദിയെയും അതിന്റെ ഡിസൈനെയും കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലുണ്ട്. പുറം കൈയ്യിലെ വൃത്താകൃതിയിലുള്ള മെഹന്ദി ഡിസൈനില്‍ നയന്‍സ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന അക്ഷരങ്ങള്‍ ഏതൊക്കെയാണ് എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
മഹാബലിപുരത്തെ ഹോട്ടലില്‍ ഇന്ന് രാവിലെയായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കനത്ത സുരക്ഷയിലായിരുന്നു വിവാഹ വേദിയും പരിസരവും. ക്ഷണക്കത്തിനൊപ്പം നല്‍കിയ പ്രത്യേക കോഡ് നമ്പര്‍ നല്‍കിയാലേ വിവാഹ ഹാളിലേക്ക് കടക്കാനാന്‍ കഴിയുമായിരുന്നുള്ളൂ.
വിവാഹം ഡോക്യുമെന്ററിയായി ചിത്രീകരിച്ച് പിന്നീട് ഒരു ഒടിടി പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്യാനുള്ള പ്ലാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നെറ്റ് ഫ്ളിക്സുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, നെറ്റ്ഫ്ളിക്സോ നയന്‍താരയോ വിഘ്നേഷോ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here