‘ചുവന്ന സാരിയില്‍ മരതക കല്ലായി നയന്‍സ്’…വിവാഹ വേഷത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം|Nayanthara Wedding

ആരാധകര്‍ ഏറെ കാത്തിരുന്ന നയന്‍സിന്റെയും വിക്കിയുടെയും വിവാഹം കഴിഞ്ഞപ്പോള്‍ നയന്‍താരയുടെ വേഷത്തെയും ആഭരണങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ചുവന്ന സാരിയില്‍ മരതക കല്ലായി നയന്‍സ്… ചുവന്ന വസ്ത്രമണിഞ്ഞെത്തിയ നയന്‍സ് പച്ച കല്ല് വെച്ച ആഭരണങ്ങളില്‍ അത്രയേറെ മനോഹരിയായിരുന്നു. ഒരു മിനി നോര്‍ത്ത് ഇന്ത്യന്‍ ശൈലിയിലുള്ള വേഷമായിരുന്നു നയന്‍സിന്റേത്. വളരെ സിമ്പിളായി തോന്നുന്ന വേഷവിധാനങ്ങള്‍ ഏറെ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്.

നെയ്‌തെടുത്ത സാരിയുടെ ഡിസൈന്‍ മോണിക്ക ഷായുടേതാണ്. ഹൊയ്‌സാലയിലെ ക്ഷേത്രങ്ങളിലുള്ള കൊത്തുപണികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാരിയുടെ എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്. പരമ്പരാഗത ശൈലിയോടുള്ള നയന്‍താരയുടെ ഇഷ്ടംകൂടി കണക്കിലെടുത്താണ് സാരി ഡിസൈന്‍ ചെയ്തതെന്ന് മോണിക്കയും കരിഷ്മയും പറയുന്നു. ബീജ് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമാണ് വിഘ്‌നേഷ് ധരിച്ചിരുന്നത്. ഒപ്പം തമിഴ് ശൈലിയില്‍ മേല്‍വസ്ത്രവും വിഘ്‌നേഷ് ധരിച്ചിരുന്നു. മനോഹരമായ സാരിക്ക് ചേരുന്ന ആഭരണങ്ങളുമാണ് നയന്‍സ് അണിഞ്ഞിരുന്നത്. ഡയമണ്ടും എമറാള്‍ഡും ഇടകലര്‍ന്ന ആഭരണങ്ങളില്‍ നയന്‍താര അതിസുന്ദരിയായിരുന്നു.
ഉള്ളം കയ്യിലും പുറമെയിലുമുള്ള മെഹന്ദിയെയും അതിന്റെ ഡിസൈനെയും കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലുണ്ട്. പുറം കൈയ്യിലെ വൃത്താകൃതിയിലുള്ള മെഹന്ദി ഡിസൈനില്‍ നയന്‍സ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന അക്ഷരങ്ങള്‍ ഏതൊക്കെയാണ് എന്ന ചോദ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.

മഹാബലിപുരത്തെ ഹോട്ടലില്‍ ഇന്ന് രാവിലെയായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കനത്ത സുരക്ഷയിലായിരുന്നു വിവാഹ വേദിയും പരിസരവും. ക്ഷണക്കത്തിനൊപ്പം നല്‍കിയ പ്രത്യേക കോഡ് നമ്പര്‍ നല്‍കിയാലേ വിവാഹ ഹാളിലേക്ക് കടക്കാനാന്‍ കഴിയുമായിരുന്നുള്ളൂ.

വിവാഹം ഡോക്യുമെന്ററിയായി ചിത്രീകരിച്ച് പിന്നീട് ഒരു ഒടിടി പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യാനുള്ള പ്ലാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നെറ്റ് ഫ്‌ളിക്‌സുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, നെറ്റ്ഫ്‌ളിക്‌സോ നയന്‍താരയോ വിഘ്‌നേഷോ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News