കോടതിമുറിയിലേക്ക് പാറ്റകളെ തുറന്നുവിട്ടു; യുവതിയെ അറസ്റ്റ് ചെയ്തു

കോടതി നടപടികള്‍ തടസപ്പെടുത്താന്‍ കോടതിമുറിയിലേക്ക് പാറ്റകളെ തുറന്നുവിട്ട്. അമേരിക്കയിലെ ആല്‍ബനി സിറ്റി കോടതിമുറിയിലാണ് വിചിത്ര സംഭവം നടന്നത്. ഇതേ തുടര്‍ന്ന് ഒരു ദിവസത്തേക്ക് കോടതി അടച്ചിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്

കോടതിമുറിയില്‍ വാദം കേള്‍ക്കവെയായിരുന്നു സംഭവം. നാല് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതിനിടെ ഒരു തര്‍ക്കമുണ്ടാവുകയും ഒരു പ്രതി ഇത് റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളെ അതില്‍ നിന്ന് കോടതി വിലക്കി. ഇതിനിടെയാണ് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ നിന്ന് നൂറുകണക്കിന് പാറ്റകളെ കോടതിമുറിയിലേക്ക് തുറന്നുവിട്ടത്.

സംഭവത്തില്‍ കോടതിമുറിക്കുള്ളില്‍ ഉണ്ടായിരുന്ന 34കാരിയായ ഒരു യുവതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News