
കൊതുകിലൂടെ സംക്രമണം നടത്തുന്ന (West Nile Virus)വെസ്റ്റ് നൈല്‍ വൈറസാണ് വെസ്റ്റ്നൈല്‍ ഫീവറിനു കാരണം. ബാധിക്കുന്ന എണ്‍പതുശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍ ഒന്നും കാണുകയില്ല. എന്നാല്‍ ഇരുപതുശതമാനം പേര്‍ക്ക് തലവേദന, ശരീരവേദന, ഛര്‍ദി, ചൊറിഞ്ഞു തടിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും. ബാധിക്കുന്നവരില്‍ വളരെ ചെറിയൊരു ശതമാനത്തിനു മാത്രമാണ് വെസ്റ്റ്നൈല്‍ ഫീവര്‍ മാരകമാകുകയുള്ളൂ.
രോഗബാധിതരായ പക്ഷികളില്‍നിന്നാണു കൊതുകുകളിലേക്ക് വൈറസ് എത്തുന്നത്. കൊതുകില്‍നിന്നു മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും വൈറസ് പകരുന്നു.
രോഗബാധിതരായ മനുഷ്യരില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ മനുഷ്യരിലേക്ക് വൈറസ് ബാധ ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ രോഗിയുമായുള്ള സമ്പര്‍ക്കം ഭയക്കേണ്ടതുമില്ല. എന്നാല്‍ കൊതുകിലൂടെ രോഗബാധയുണ്ടാകുകയും ചെയ്യും. ഗുരുതരമാകാത്ത വൈറസ് ബാധ പരമാവധി ആറുദിവസം വരെയാണ് മനുഷ്യരില്‍ നീണ്ടുനില്‍ക്കുന്നത്. ഒരിക്കല്‍ രോഗബാധയുണ്ടായാല്‍ മറ്റു പല വൈറസ് രോഗങ്ങളെപ്പോലെ തന്നെ ജീവിതകാലം മുഴുവന്‍ പ്രതിരോധശേഷി കൈവരുമെന്നാണ് ആരോഗ്യശാസ്ത്രം വ്യക്തമാക്കുന്നത്. രോഗബാധ ഗുരുതരമാകുന്നവരില്‍ ആഴ്ചകളും മാസളും വരെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്നു.
വൈറസ് ശരീരത്തിലെ കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്നതിനാല്‍ രോഗബാധ ഗുരുതരമാകുന്നവര്‍ക്ക് തലച്ചോറിനുള്ള നാശം, അതുമൂലമുണ്ടാകുന്ന ശാരീരിക വൈകല്യങ്ങള്‍ എന്നിവ സംഭവിക്കാം. ആഫ്രിക്കന്‍ രാജ്യങ്ങള്‍, അമേരിക്ക, ഈജിപ്ത്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് സാധാരണയായി വൈസ്റ്റ്നൈല്‍ ഫീവര്‍ കാണപ്പെടുന്നത്. ഇത് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ വെസ്റ്റ്നൈല്‍ ജില്ലയിലാണ് ആദ്യമായി ഈ വൈറസ്ബാധ കണ്ടെത്തുന്നത്. അതുമൂലം വൈറസ് ആ സ്ഥലപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 1937ലാണു വൈറസിനെ തിരിച്ചറിഞ്ഞത്. 2011 ല്‍ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2019 മാര്‍ച്ചില്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആറു വയസുകാരന്‍ മരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here