ടൊവിനോ- ദര്‍ശന- ബേസില്‍ ചിത്രം ‘ഡിയര്‍ ഫ്രണ്ട്’ നാളെ മുതല്‍|Dear Friend Movie

ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമ ‘ഡിയര്‍ ഫ്രണ്ട്’ നാളെ റിലീസ് ചെയ്യുന്നു. സംവിധായകന്‍ വിനീത് കുമാര്‍ ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ‘പട’യിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ അര്‍ജുന്‍ രാധാകൃഷ്ണനും എത്തുന്നുണ്ട്.

സിനിമയില്‍ അഞ്ച് സുഹൃത്തുക്കളുടെ കഥയും അവര്‍ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് പറയുന്നത്. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍, അര്‍ജുന്‍ ലാല്‍ തുടങ്ങിയവര്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാംഗ്ലൂര്‍, മുംബൈ, കൊച്ചി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‌സിന്റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷറഫു, സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് ദീപു ജോസഫ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here