SSLC: എസ്.എസ്.എല്‍.സി.ഫലം ജൂണ്‍ 15ന്

എസ്.എസ്.എല്‍.സി ഫലം(SSLC result) ജൂണ്‍ 15ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ്(V Sivankutty) ഫലം പ്രഖ്യാപിക്കുക. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. മേയ് 12ന് ആരംഭിച്ച മൂല്യനിര്‍ണയം 15 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

ഈ വര്‍ഷം മാര്‍ച്ച് 31 ന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷയുടെ ഐ ടി പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഏപ്രില്‍ 29ന് അവസാനിച്ചിരുന്നു. കേരളത്തിനകത്ത് 2943 പരീക്ഷാ കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് 2022ലെ പത്താംക്ലാസ് പരീക്ഷ നടന്നത്.

ഈ വര്‍ഷത്തെ എസ്എസ്എല്‍സിയില്‍ റഗുലര്‍ വിഭാഗത്തില്‍ നിന്നും 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ ഉണ്ടായിരുന്നത്.

മലയാളം മീഡിയത്തില്‍ 1,91, 787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയിത്തില്‍ 2,31,604 വിദ്യാര്‍ത്ഥികലും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികലും കന്ന മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും ഇത്തവണ എസ്എസ്എല്‍സി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് ഉള്ളതെന്ന് കണക്കുകള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel