Shaj Kiran: സ്വപ്‌ന ഉന്നയിച്ച ആരോപണം സ്വപ്‌ന തന്നെ തെളിയിക്കണം: ഷാജ് കിരണ്‍ കൈരളി ന്യൂസിനോട്

സ്വപ്‌ന(Swapna) ഉന്നയിച്ച ആരോപണം സ്വപ്‌ന തന്നെ തെളിയിക്കണമെന്ന് ഷാജ് കിരണ്‍(Shaj Kiran) കൈരളി ന്യൂസിനോട് പറഞ്ഞു. ഒത്തുതീര്‍പ്പ് നടത്താന്‍ മുഖ്യമന്ത്രിക്ക് തന്നെപ്പോലെ ഒരാളെ ആവശ്യമില്ല, ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാമെന്നും ഷാജ് കിരണ്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണം പച്ചക്കള്ളമെന്ന് ഷാജ് കിരണ്‍ നേരത്തെ പറഞ്ഞിരുന്നു. തനിക്ക് മുഖ്യമന്ത്രിയുമായി ഒരു ബന്ധവുമില്ലെന്നും ഷാജ് കിരണ്‍ വ്യക്തമാക്കി.സ്വപ്ന തന്റെ സുഹൃത്താണ്.എന്നാല്‍ സ്വപ്നയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും ഷാജ് കിരണ്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരിലൊരാള്‍ തന്നെ വന്ന് കണ്ടുവെന്നും പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.എന്നാല്‍ സ്വപ്നയുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് ഷാജ് കിരണ്‍ രംഗത്തെത്തി.കോണ്‍ഗ്രസ്സിന്റെ നിയന്ത്രണത്തിലുള്ള ചാനലില്‍ ഉള്‍പ്പടെ മാധ്യമപ്രവര്‍ത്തകനായിരുന്ന തനിക്ക് , മുഖ്യമന്ത്രിയെ വാര്‍ത്താസമ്മേളനത്തില്‍ കണ്ടുള്ള പരിചയം മാത്രമാണുള്ളതെന്ന് ഷാജ് കിരണ്‍ പറഞ്ഞു.

സ്വപ്ന കഴിഞ്ഞ രണ്ട് മാസമായി തന്റെ സുഹൃത്താണ്.രഹസ്യമൊഴി കൊടുക്കുന്നതിന് മുന്‍പും ശേഷവും തന്നെ സ്വപ്ന വിളിച്ചിരുന്നു.അപ്പോഴൊന്നും മൊഴി കൊടുക്കുന്നതിനെ താന്‍ എതിര്‍ത്തിട്ടില്ല. സ്വപ്നയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും ഷാജ് കിരണ്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News