A K Saseendran: ഉള്‍വനങ്ങളിലെ അപൂര്‍വ്വ കാഴ്ചകളുമായി ലുലു മാളില്‍ ഫോട്ടോ പ്രദര്‍ശനം; മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനങ്ങളിലെ അപൂര്‍വ്വ കാഴ്ചകളുടെ ഫോട്ടോ പ്രദര്‍ശനമൊരുക്കി ലുലു മാള്‍(Lulu mall). പക്ഷി മൃഗാദികള്‍, ഉരഗങ്ങള്‍, ചിത്രശലഭങ്ങള്‍ അടക്കമുള്ളവയുടെയും അവയുടെ ആവാസ വ്യവസ്ഥയുടെയും നേര്‍ചിത്രം കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിയ്ക്കുന്ന HBB (ഹാബിറ്റാറ്റ് , ബേര്‍ഡ്‌സ്, ബട്ടര്‍ഫ്‌ലൈസ്) ഫോട്ടോഗ്രഫി എക്‌സിബിഷന്റെ ഉദ്ഘാടനം വനം മന്ത്രി എ കെ ശശീന്ദ്രന്‍(A K Saseendran) നിര്‍വ്വഹിച്ചു.

കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള 18 പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ 100 ലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. വംശനാശം നേരിടുന്നതും ലോകത്ത് അപൂര്‍വ്വമായി കാണപ്പെടുന്നതുമായ ഏഷ്യാറ്റിക് വൈല്‍ഡ് ഡോഗ് ഇനത്തിലെ കുഞ്ഞുങ്ങള്‍, അമ്മയും കുഞ്ഞും അടങ്ങുന്ന കുട്ടിത്തേവാങ്കുകളുടെ കാഴ്ച, താലി പരുന്ത്, തെറ്റി കൊക്കന്‍, മല്‍ഖോഹ, സൈരന്ദ്രി നത്ത്, മാക്കാച്ചി കാട, രാച്ചുക്, മേനി പൊന്മാന്‍, മലമ്പുള്ള്, ചുറ്റി നീന്തല്‍ കിളി, ചോലക്കുടുവന്‍, നാകമോഹന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

നിശാ ജീവികളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്ന നൊക്ടേണല്‍ ഗ്യാലറിയാണ് പ്രദര്‍ശനത്തില്‍ ശ്രദ്ധേയം. രാത്രി കാലങ്ങളിലെ വനാന്തരീക്ഷം പൂര്‍ണ്ണമായും പുന:സൃഷ്ടിയ്ക്കുന്ന പ്രത്യേക മുറിയിലാണ് നൊക്ടേണല്‍ ഗ്യാലറി സജ്ജമാക്കിയിരിയ്ക്കുന്നത്.
പ്രദര്‍ശനം അവസാനിയ്ക്കുന്ന ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍
പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന ഫോറവും മാളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ അബ്ദുള്‍ സലീം, ലുലു മാള്‍ ജനറല്‍ മാനേജര്‍ ഷെറീഫ് കെ. കെ, ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ രാജേഷ്, മാള്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍, പ്രദര്‍ശനത്തിന്റെ ആശയമൊരുക്കിയ ലീഗല്‍ അഡൈ്വസര്‍ സജിന്‍ കൊല്ലറ, ലുലു ഗ്രൂപ്പ് പി ആര്‍ ഒ സൂരജ് അനന്തകൃഷ്ണന്‍, മീഡിയ കോര്‍ഡിനേറ്റര്‍ മിഥുന്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News