വാഹനങ്ങള്‍ വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് പിടിയില്‍

വാഹനങ്ങള്‍ വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറത്ത്(Malappuram) യുവാവ് പിടിയില്‍ . വൈക്കത്തൂര്‍ സ്വദേശി കൂരിപ്പറമ്പില്‍ മുഹമ്മദ് ആദിലിനെ വളാഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.

സ്വന്തം ആവശ്യത്തിനാണെന്ന് ബോധിപ്പിച്ച് ആഡംബര വാഹനങ്ങള്‍ വാടകക്കെടുക്കും. പണം ആവശ്യമുള്ളപ്പോള്‍ അത് പണയം വെക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യും. സംഭവം പുറത്തറിയുമെന്ന് തിരിച്ചറിഞ്ഞാല്‍ ഒളിവില്‍ പോകും. ഇതാണ് ആദിലിന്റെ തട്ടിപ്പ് രീതി.ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് വാഹനങ്ങള്‍ പണയപ്പെടുത്തി പണം വാങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊടുവില്‍
വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശിയായ 21 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു . തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് വളാഞ്ചേരി എസ് എച്ച് ഒ കെ ജെ ജിനേഷ് പറഞ്ഞു.

പണയം വെക്കുന്ന സ്ഥലങ്ങളില്‍ നിന്നും വാഹനം സര്‍വീസിന് എന്ന് പറഞ്ഞ് വാങ്ങി പിന്നീട് വാഹനം നല്‍കാതെയും ആദില്‍ കബളിപ്പിക്കും. ഔഡി, ഇന്നോവ വാഹനങ്ങളാണ് ഇത്തരത്തില്‍ ആദില്‍ വലിയ വിലക്ക് പണയം വെച്ചത്. ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here