Metro : സുരക്ഷയ്ക്ക് പ്രാധാന്യം… കൊച്ചി മെട്രോ; സുരക്ഷാ കമ്മീഷണറുടെ പരിശോധന ഇന്നും തുടരും

കൊച്ചി മെട്രോയുടെ ( Kochi Metro ) പുതിയ പാതയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന ഇന്നും തുടരും.മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അഭയ് റായിയുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസം നീളുന്ന പരിശോധന നടന്നുവരുന്നത്.പരിശോധനക്ക് ശേഷം സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചാലുടന്‍ പേട്ട- എസ് എന്‍ ജംങ്ക്ഷന്‍ പാതയില്‍ മെട്രോ യാത്രാ സര്‍വ്വീസ് തുടങ്ങും.

മെട്രോയുടെ പേട്ടയില്‍ നിന്ന് എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള പുതിയ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായിട്ടുള്ള സുരക്ഷാ പരിശോധന ഇന്നും തുടരും.കഴിഞ്ഞ ദിവസമാണ് പരിശോധന ആരംഭിച്ചത്.പുതിയ പാതയിലൂടെ ട്രയിന്‍ ഓടിച്ചുകൊണ്ടുള്ള പരിശോധനയാണ് ഇന്ന് നടക്കുന്നത്.

മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അഭയ് കുമാര്‍ റായുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ നടത്തിവരുന്നത്.വടക്കേകോട്ട, എസ്.എന്‍ ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍, സിഗ്നലിംഗ് സംവിധാനങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം, സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും യാത്രക്കാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങിയവയുടെ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

കൊച്ചി മട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാതയുടെ നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു.രണ്ട് സ്റ്റേഷനിലേക്കു കൂടി മെട്രോ എത്തുന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 24 ആകും.4.3 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച വടക്കേകോട്ട സ്റ്റേഷനാണ് മെട്രോ സ്റ്റേഷനുകളില്‍ ഏറ്റവും വലിയ സ്റ്റേഷന്‍ എന്നതും പുതിയ പാതയിലെ സവിശേഷതയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News