Rajyasabha; രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി കോണ്‍ഗ്രസും ബിജെപിയും

57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ( Rajyasabha Election ) ഇന്ന് നടക്കും. 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചതോടെ നാളെ 16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക. രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, കർണാടക സംസ്ഥാങ്ങളിൽ അട്ടിമറി ലക്ഷ്യം വെച്ചുള്ള ബിജെപി നീക്കം കുതിരക്കവടത്തിനും കളമൊരുങ്ങിയിട്ടുണ്ട്. കോൺഗ്രസിന് പിന്നാലെ ബിജെപിയും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

57 സീറ്റുകൾ ഒഴിവു വന്നതിൽ 11 സംസ്ഥാനങ്ങളിൽ 41 സീറ്റുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ബാക്കിയുള്ള 16 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. കോൺഗ്രസ് സീറ്റുകളിൽ അട്ടിമറി നടത്താൻ ബിജെപി നീക്കം നടത്തിയതോടെ രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ ശക്തമായ മത്സരം നടക്കും.

രാജസ്ഥാനിലും ഹരിയാനയിലും കാലുവാരൽ ഭയന്ന് കോൺഗ്രസ് സ്വന്തം എംഎൽഎമാരെ നേരത്തെ തന്നെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. കോൺഗ്രസ് കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച ബിജെപി ഹരിയാനയിലെ അവരുടെ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഭരണ കക്ഷി എംഎൽഎമാരും റിസോർട്ടിൽ തന്നെ തുടരുന്നുണ്ട്. രാജസ്ഥാനിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കനെ അട്ടിമറിക്കാൻ മാധ്യമസ്ഥാപന മേധാവി കാർത്തികേയ ശർമ്മയെ ബിജെപി രംഗത്തിറക്കിയപ്പോൾ രാജസ്ഥാനിലും മാധ്യമ സ്ഥാപന മേധാവിയായ സുഭാഷ് ചന്ദ്രയാണ് ബിജെപി യുടെ സ്ഥാനാർത്ഥി.

200 അംഗ നിയമസഭയില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 108 ഉം ബിജെപിക്ക് 71 ഉം സീറ്റുകളാണുള്ളത്. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടേണ്ടത് 41 വോട്ടാണ്. സീറ്റ് നില പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2 ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാം. നാല് സീറ്റുകളുള്ളതില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News