യുവാവിനെ  തട്ടിക്കൊണ്ടുപോയ കേസിൽ യൂത്ത് കോൺഗ്രസ്  നേതാവ് റിമാൻഡിൽ

കോട്ടയം പൊന്തൻപുഴ സ്വദേശിയായ യുവാവിനെ  തട്ടിക്കൊണ്ടുപോയ കേസിൽ യൂത്ത് കോൺഗ്രസ്  നേതാവ് റിമാൻഡിൽ. പൊന്തൻപുഴ സ്വദേശിയായ യുവാവിനെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിബിൻ്റെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്.

കേസിൽ രണ്ടാം പ്രതിയാണ് ജിബിൻ. ഒന്നാം പ്രതി മനോയുടെ രഹസ്യ ബന്ധം പൊന്തൻപുഴ സ്വദേശിയായ യുവാവ് വീട്ടിൽ പറഞ്ഞു എന്നാരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്. മൂന്നാം പ്രതി  പ്രതീഷ്, മനോ ,ജിബിൻ എന്നിവർ ചേർന്ന് വാഹനത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയ മൂവർ സംഘത്തെ  പിന്തുടർന്നാണ് മണിമല പോലീസ് പിടികൂടിയത്. പ്രതികൾ  യുവാവിനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News