സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം നിലവില്‍ വന്നു. ട്രോളിങ് ബോട്ടുകള്‍ക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം. ജൂലൈ 31 അര്‍ദ്ധരാത്രിയാണ് ട്രോളിംഗ് നിരോധനം അവസാനിക്കുക. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.
തുറമുഖങ്ങളില്‍ ചങ്ങലകള്‍കൊണ്ട് തീര്‍ക്കുന്ന വേലി മത്സമേഖലയുടേയും മത്സ്യത്തൊഴിലാളികളുടെയും ജീവിത ഭദ്രതയ്ക്കും കൂടിയാണ്. 52 ദിവസത്തേക്ക് മത്സ്യങ്ങളുടെ പ്രജനനവും അവയുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കാന്‍ കടലില്‍ സംസ്ഥാന തീരസംരക്ഷണ സേനയുടേയും ഫിഷറീസിന്റേയും മെറൈന്‍ എന്‍ഫോഴ്‌സിന്റേയും നിരീക്ഷണം ഉണ്ടാകും.
ഭക്ഷ്യസുരക്ഷ കൂടി ലക്ഷ്യമിട്ടാണ് ട്രോളിംഗ് നിരോധനമെന്ന് മന്ത്രി സജിചെറിയാന്‍ പറഞ്ഞു. ചെറുയാനങ്ങളുടെ സുരക്ഷയ്ക്കായി ലൈഫ്ഗാര്‍ഡുകളെയും സീറെസ്‌ക സ്‌ക്വാഡിനെയും നിയോഗിച്ചു.
ഉപരിതല മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളുടെ സുരക്ഷയ്ക്കായി ഇക്കുറി മൂന്ന് മറൈന്‍ ആംബുലന്‍സ് പ്രവര്‍ത്തിക്കും. വിഴിഞ്ഞം,വൈപ്പിന്‍, ബേപ്പൂര്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. 80 കടല്‍രക്ഷാ ഭടന്മാരെയും നിയോഗിച്ചു. 18 പട്രോളിങ് ബോട്ടും കടലിലിറങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.