Curfew : കശ്മീരിലെ ബദര്‍വാഹ് മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

പ്രകോപനപരമായ വീഡിയോ പ്രചരിച്ച സാഹചര്യത്തിൽ ജമ്മു കശ്മീർ ഡോഡാ ജില്ലയിലെ ബദര്‍വാഹ് മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമത്തിലെ പോസ്റ്റിനെ തുടര്‍ന്ന് മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്.

മേഖലയില്‍ ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കി. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സമാധാനം ഉറപ്പാക്കണമെന്നും മത മേലധ്യക്ഷന്‍മാര്‍ ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആവശ്യപ്പെട്ടു.

ഭാദെർവ പട്ടണത്തിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ചിലർ ശ്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതേതുടർന്ന് മുൻകരുതൽ നടപടിയായി ബദേർവാ ടൗണ്‍ ഉൾപ്പെടുന്ന കിഷ്ത്വാർ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുകയും ചെയ്യുകയായിരുന്നു.

സുരക്ഷ കണക്കിലെടുത്ത് കൂടുതൽ സൈന്യത്തെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തിയത്.

 “ഭാദർവയിലും പരിസരത്തും റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ വഷളാവാതെ എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  ജമ്മു കശ്മീരിന് മുൻപിൽ ആവശ്യത്തിലേറെ പ്രശ്നങ്ങളും പ്രതിസന്ധികളും ഇപ്പോൾ തന്നെയുണ്ട്. ഇനിയും കൂടുതൽ പ്രശ്നങ്ങൾ നമ്മുക്ക് താങ്ങാനാവില്ല.

ഈ സാഹചര്യത്തിൽ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സാഹചര്യം എത്രയും വേഗം സാധാരണ നിലയിലാക്കാൻ സഹായിക്കാൻ എന്റെ പാർട്ടി സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോണ്ഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു,

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News