Meghalaya : മേഘാലയയിൽ ശക്തമായ മഴ ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മേഘാലയയിൽ (Meghalaya) ശക്തമായ മഴ തുടരുന്നു.തുടർച്ചയായ ദിവസങ്ങളിൽ പെയ്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് മേഘാലയയിൽ റിപ്പോർട്ട്‌ ചെയ്തത്.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അരുണാചൽ പ്രദേശ്, ആസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലായി
43ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

മൂന്ന് സംസ്ഥാങ്ങളിലും റെഡ് അലെർട്ട് പ്രഖ്യാപിച്ചു.ദുരിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.പ്രളയ സാധ്യതയും, മണ്ണിടിച്ചിലും മുന്നിൽ കണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

കനത്ത മഴയിൽ മേഘാലയയിലെ സൗത്ത് ഗാരോ ഹിൽസിലെ ബുഗി നദിക്ക‍ു കുറുകെയുള്ള പാലം ഒലിച്ചുപോയി. ഗാരോ ഹിൽസിലെ മൂന്നാമത്തെ വലിയ നദിയാണ് ബുഗി. റുഗ ഗ്രാമത്തെ ജെജിക ഗ്രാമവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു പാലവും ഇതായിരുന്നു. പാലം തകർന്നതോടെ ഈ ഗ്രാമങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.

ഈ വർഷം രൂക്ഷമായ മഴക്കെടുതികളാണ് മേഘാലയ നേരിടുന്നത്. മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷടങ്ങളുണ്ടായി.

ഇന്നും നാളെയും അരുണാചൽ പ്രദേശിലും അടുത്ത അഞ്ച് ദിവസങ്ങളിൽ അസമിലും മേഘാലയയിലും ഒറ്റപ്പെട്ട അതിശക്തമായ മഴ (204.5 മില്ലിമീറ്ററിൽ കൂടുതൽ) ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News