Gold Smuggling : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; ഒരു കോടി 40 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 40 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 849 ഗ്രാം സ്വർണവും പാനൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 1,867 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

അതേസമയം ക‍ഴിഞ്ഞ ആ‍ഴ്ച കണ്ണൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 658  ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ 268 ഗ്രാം സ്വര്‍ണവും കര്‍ണാടക സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്ന് 390 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News