സുഭിക്ഷയ്ക്ക് കൂട്ടായി ബോ പെരുമ്പാമ്പ്

തുന്നുമ്പോഴും വരയ്ക്കുമ്പോഴുമെല്ലാം പെരുമ്പാമ്പ് കൂട്ടായുള്ള കോഴിക്കോട്ടെ സുഭിക്ഷയെ പരിചയപ്പെടാം. എബിക്കും സുഭിക്ഷയ്ക്കും കൂട്ടായി അവൻ വന്നിട്ട് മാസങ്ങളായി.

ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ കൊണ്ടുവന്ന വിലകൂടിയ കുഞ്ഞൻ പെരുമ്പാമ്പാണ് ഇപ്പോൾ സുഭിക്ഷയുടെ വീട്ടിലെ വിശിഷ്ടാതിഥി. കുതിര പ്രധാന കഥാപാത്രമായ സാന്റോ എന്ന ഷോർട്ട് ഫിലിമിനുവേണ്ടിയാണ് സുഭിക്ഷയും ഭർത്താവ് എബി എൽഡരാരോയും ആഫ്രിക്കൻ ബാൾ പെരുമ്പാമ്പിനെ സ്വന്തമാക്കിയത്. ചിത്രത്തിൽ ബോ എന്ന കഥാപാത്രമായ പെരുമ്പാമ്പിന് അതേ പേരിട്ടാണ് ഇപ്പോൾ പോറ്റുന്നത്.

പ്രതികൂല കാലാവസ്ഥ കാരണം ഷോർട്ട് ഫിലിം ഷൂട്ടിംഗ് തത്ക്കാലം മാറ്റിവച്ചതോടെ മറ്റു ജീവികളെ തിരികെ കൊണ്ടുപോയി.എന്നാൽ, ബോയെ കൈവിടാൻ മനസ്സുവന്നില്ല. കോഴിക്കോട്ട് അപൂർവമായ വളർത്തുജീവികളുടെ വില്പന നടത്തുന്ന അതുലിൽ നിന്നാണ് വാങ്ങിയത്. അതുൽ ബോയെ കൊണ്ടുവന്നത് ദില്ലിയിൽ നിന്നാണ്.

പരസ്യ ഫിലിം മേഖലയിലാണ് സുഭിക്ഷ പ്രവർത്തിക്കുന്നത്.കോഴിക്കോട് നഗരത്തിൽ നിന്ന് കുറച്ചകലെ പറമ്പിൽ ബസാറിനടുത്ത് വാടക വീട്ടിലാണ് പ്രണയിച്ച് വിവാഹിതരായ സുഭിക്ഷയും എബി എൽഡരാരോയും കഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News