Swapna Suresh : സ്വപ്നയുടെ ഓഫീസിലും ഫ്‌ലാറ്റിലും പൊലീസ് നിരീക്ഷണം; 24 മണിക്കൂറും പൊലീസിനെ വിന്യസിച്ചു

സ്വപ്ന സുരേഷിന്റെ ഓഫീസിലും ഫ്‌ലാറ്റിലും പൊലീസ് നിരീക്ഷണം. 24 മണിക്കൂറും പൊലീസിനെ വിന്യസിച്ചു. സുരക്ഷ കണക്കിലെടുത്താണ് പൊലീസിനെ വിന്യസിച്ചത്. സ്വപ്നയ്ക്ക് ഭീഷണി ഉയരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്തുന്നത്. ഫ്ലാറ്റിലും എച്ച്ആർഡിഎസിന്റെ ഓഫീസിലും സിസിറ്റിടി ക്യാമറ സ്ഥാപിക്കുകയാണ്. ഇവിടെ ആരൊക്കെ വന്നുപോകുന്നു എന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാനാണ് സിസിറ്റിവി സ്ഥാപിക്കുന്നത്.

അതേസമയം സ്വപ്നക്ക് മേൽ ഒരു സമ്മർദ്ദവും HRDS ചെലുത്തിയിട്ടില്ല.ബിലീവേഴ്സ് ചർച്ചിൻ്റെ ഫണ്ട് HRDSന് ലഭ്യമാക്കാം എന്ന് അറിയിച്ച് ഷാജ് തങ്ങളെ ബന്ധപ്പെടുകയായിരുന്നു.HRDSന് രാഷ്ട്രീയമില്ല.HRDSന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തണലില്ല.എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ടവർ HRDSൽ ഉണ്ടെന്നും ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യൂ വ്യക്തമാക്കി.

സ്വപ്ന സുരേഷിന് പിന്നിൽ ആര്‍എസ്എസെന്ന് HRDS ‍വൈസ് പ്രസിഡന്റ് കെജി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനൽ മാധ്യമം വഴിയാണ് വേണുഗോപാലിന്റെ വെളിപ്പെടുത്തൽ. ഇനിയും ആരോപണങ്ങളുമായി സ്വപ്ന രംഗത്തെത്തുമെന്നും വേണുഗോപാല്‍.

സ്വപ്നയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ ബാഹ്യപ്രേരണയുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് കെ ജി വേണുഗോപാലിന്‍റെ വാക്കുകള്‍.
നേരത്തേ  നൽകിയ മൊഴി, സന്ദർഭവും കഥാപാത്രങ്ങളും മാറ്റി പുതിയ മൊഴിയാക്കി സ്വപ്‌ന മാധ്യമങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചത് തങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണെന്ന്‌  ആർഎസ്‌എസ്‌ അനുകൂല സന്നദ്ധസംഘടനയായ എച്ച്‌ആർഡിഎസിന്റെ വൈസ്‌ പ്രസിഡന്റ്‌ കെ ജി വേണുഗോപാൽ വ്യക്തമാക്കുന്നു.  ഉന്നതർ കുടുങ്ങുമെന്നും തെളിവുകൾ സ്വപ്ന ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറയുന്നു.പഴയ സ്വപ്നയല്ല എച്ച്‌ആർഡിഎസിൽ വന്നശേഷമുള്ള സ്വപ്നയെന്നും അവർ ഇനിയും തുറന്നുപറയുമെന്നും  കെ ജി വേണുഗോപാൽ സ്വകാര്യ യുട്യൂബ്‌ ചാനലിന്‌ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

കേന്ദ്രഫണ്ടുപയോഗിച്ച്‌ പാലക്കാട്‌ ചന്ദ്രനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ, ജയിൽ മോചിതയായ സ്വപ്‌നയെ, 2021 നവംബർ ആറിന്‌ സ്വീകരിച്ചുകൊണ്ടുപോയി ജോലി കൊടുക്കുകയായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിൽ സ്വപ്‌ന സുരേഷ്‌ എച്ച്‌ആർഡിഎസ്‌ തൊടുപുഴ ഓഫീസിൽ ചുമതലയേറ്റപ്പോൾ ബാഡ്‌ജ്‌ അണിയിച്ച്‌ സ്വീകരിച്ചത്‌ വേണുഗോപാലാണ്‌.ആർഎസ്‌എസിന്റെ  മുഴുവൻസമയ പ്രചാരകനായിരുന്ന വേണുഗോപാൽ, എബിവിപിയുടെ  ഓർഗനൈസിങ്‌ സെക്രട്ടറിയായിരുന്നു.

പിന്നീട്‌ സംഘപരിവാർ സംഘടനകളുടെ സന്നദ്ധസേവന പ്രവർത്തനങ്ങളുടെ ചുമതലക്കാരനായി. വേണുഗോപാലുമായി നിരന്തരം ബന്ധപ്പെടുന്നയാളാണ്‌ പി സി  ജോർജ്‌. സ്വപ്‌നയുടെ അഭിഭാഷകനുമായി ബന്ധപ്പെട്ടതും ഗുഢാലോചനയ്ക്കാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയതും ജോർജാണ്‌. ഇത് വ്യക്തമാക്കുന്നതായിരുന്നു ബുധനാഴ്‌ചത്തെ വാർത്താസമ്മേളനം.പി സി ജോർജിനെ കണ്ടിട്ടുണ്ടെന്നും അത്‌ എച്ച്‌ആർഡിഎസ്‌ സെക്രട്ടറി അജികൃഷ്ണൻ പറഞ്ഞിട്ടാണെന്നുമായിരുന്നു സ്വപ്ന മാധ്യമങ്ങളോട്‌ സമ്മതിച്ചത്‌.സ്വപ്നയുടെ വ്യാജ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന രൂപംകൊണ്ടതെങ്ങനെയെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാവുകയാണ്.

എന്നാല്‍ സ്വപ്ന (Swapna) ഉന്നയിച്ച ആരോപണം സ്വപ്‌ന തന്നെ തെളിയിക്കണമെന്ന് ഷാജ് കിരണ്‍(Shaj Kiran) കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു. ഒത്തുതീര്‍പ്പ് നടത്താന്‍ മുഖ്യമന്ത്രിക്ക് തന്നെപ്പോലെ ഒരാളെ ആവശ്യമില്ല, ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാമെന്നും ഷാജ് കിരണ്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News