കളക്ടറേറ്റുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രതിപക്ഷത്തിന്റെ മാര്‍ച്ച്; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രതിപക്ഷത്തിന്റെ മാര്‍ച്ച്. കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

നിലവില്‍ സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥയില്ല. കൂട്ടംകൂടിയിരുന്നു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയാണ്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചില്‍ വ്യാപകമായ ഉന്തും തള്ളുമുണ്ടായിരുന്നു.

അതേസമയം കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് (K Sudhakaran) പൊലീസ് നോട്ടീസ്. കണ്ണൂർ കലക്ടറേറ്റ് മാർച്ചിൽ പൊലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാൽ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയാണ് സുധാകരന് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.

കണ്ണൂർ സിറ്റി അസി.കമ്മീഷണറാണ് സുധാകരന് ഇന്ന് രാവിലെ നോട്ടീസ് നൽകിയത്.കെ.സുധാകരനായിരിക്കും മാർച്ച് ഉദ്ഘാടനം ചെയ്യുന്നതെന്നായിരുന്നു സംഘാടകർ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ടോടെ ഈ പരിപാടിയിൽ മാറ്റം വരുത്തിയിരുന്നു.

കെ.സുധാകരൻ തിരുവനന്തപുരത്തേക്ക് പോവുകയും സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന പ്രതിഷേധമാണ് സുധാകരൻ ഉദ്ഘാടനം ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു സുധാകരന് നോട്ടീസ് നൽകിയത്. മാർച്ചിനിടെ പൊലീസിന് നേരെയും കലക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാം. അത്തരം അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം.

അക്രമം തടയാതിരുന്നാൽ മാർച്ചിൻറെ ഉദ്ഘാടകൻ എന്ന നിലയിൽ താങ്കൾക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടീസിൽ പറയുന്നത്.ഏതെങ്കിലും തരത്തിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ അതിൻറെ പൂർണ ഉത്തരവാദിത്തം സുധാകരനാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News