Sri Lanka : ബേസിൽ രജപക്‌സെ എം പി സ്ഥാനം രാജിവച്ചു

ശ്രീലങ്കൻ (Sri Lanka) പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രജപക്‌സെ എം പി സ്ഥാനം രാജിവച്ചു.ഇനി മുതൽ സർക്കാരിന്റെ ഭാഗമല്ലെന്നും രാഷ്‌ട്രീയത്തിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

സർക്കാരിൽ നിന്ന്‌ രാജിവയ്‌ക്കുന്ന രണ്ടാമത്തെ രജപക്‌സെ കുടുംബാംഗമാണ്‌ ബേസിൽ. ജനകീയ പ്രക്ഷോഭത്തെ തുടർന്ന്‌ പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രാജിവച്ചിരുന്നു. ഗോതബായയുടെ രാജിക്കായി രാജ്യത്ത്‌ പ്രക്ഷോഭം തുടരുകയാണ്‌.

കുവൈറ്റിലെ പ്രവാസി അധ്യാപകർക്ക് ആശ്വാസ വാർത്ത

കുവൈത്തിൽ പ്രവാസി അധ്യാപകരുടെ ഇഖാമ (റെസിഡൻസി പെർമിറ്റ്) രണ്ടു വർഷത്തേക്ക് ദീർഘിപ്പിക്കുന്നു. അധ്യാപകരുടെ ഇഖാമകൾ പുതുക്കാൻ വിദ്യാഭ്യാസ വകുപ്പുകൾക്ക് അധികാരം നൽകാനും ആഭ്യന്തര മന്ത്രാലയം പദ്ധതിയാവിഷ്‌കരിച്ചു.

നിലവിലെ ഒരു വർഷമാണ് അധ്യാപകരുടെ ഇഖാമ കാലാവധി. ഇത് രണ്ടുവർഷമാക്കുന്നത് പ്രവാസി അധ്യാപകർക്ക് ഏറെ സഹായകമായിരിക്കും. ഇതിനായി അധ്യാപകരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

അധ്യാപകരുടെ വേനൽക്കാല അവധിക്ക് തടസ്സമാകാതിരിക്കാൻ അടുത്ത അധ്യയന വർഷത്തോടെ ഇത് നടപ്പാക്കും.നടപടികൾ കൂടുതൽ വികേന്ദ്രീകരിക്കുന്നതിനായി മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റിലും സ്വകാര്യ വിദ്യാലയങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ റസിഡൻസി പെർമിറ്റ് പുതുക്കുന്നതിനുള്ള ചുമതല മന്ത്രാലയത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിനായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News