NEET : നീറ്റ് പിജി പ്രവേശനം: ഒഴിവ് വന്ന സീറ്റുകൾ നികത്തണമെന്ന ഹർജി  സുപ്രീം കോടതി തള്ളി

നീറ്റ് പിജി പ്രവേശനത്തിൽ ഒഴിവ് വന്ന സീറ്റുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികൾ നൽകിയ ഹർജി  സുപ്രീം കോടതി തള്ളി. നീറ്റ് 2021-ലെ അഖിലേന്ത്യാ ക്വാട്ട  പ്രകാരം ഒഴിവുള്ള 1456 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ നികത്തേണ്ടതില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ജസ്റ്റിസ് എം ആർ ഷാ, അനിരുന്ധാ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഒന്നര വർഷത്തിന് ശേഷം കൗൺസിലിംഗ് വീണ്ടും ആരംഭിച്ചാൽ കോഴ്സിന്റെ ഗുണമേന്മ നഷ്ടപ്പെടുമെന്നും, ആരോഗ്യ മേഖലയിൽ വിട്ട് വീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

നീറ്റ് 2021-ലെ അഖിലേന്ത്യാ ക്വാട്ട പ്രകാരം ഒഴിവുള്ള 1456 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ നികത്തുന്നതിന് പ്രത്യേക കൗൺസിലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.

സീറ്റ് ഒഴിഞ്ഞു കിടക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജസ്റ്റിസ് എം ആർ ഷാ, അനിരുന്ധാ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് വിധി പ്രഖ്യാപിക്കുക.

ഒഴിവു വന്ന സീറ്റുകള്‍ ഡോക്ടര്‍മാര്‍ക്കുള്ളതല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഇത് അധ്യാപകര്‍ക്കുള്ളതാണ്. സാധാരണയായി വിദ്യാര്‍ഥികള്‍ ഈ സീറ്റ് തിരഞ്ഞെടുക്കാറില്ല. മുന്‍വര്‍ഷങ്ങളിലും ഈ സീറ്റുകളില്‍ ഇതുപോലെ ഒഴിവു വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here