Vikram : വേട്ട തുടര്‍ന്ന് വിക്രം ; 7 ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് 100 കോടി

ബോക്‌സ് ഓഫീസ് വേട്ട തുടർന്ന് കമൽ ഹാസൻ (Kamal Haasan) ചിത്രം വിക്രം (Vikram). റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് തമിഴ്‌നാട്ടിൽ നിന്ന് മാത്രം 100 കോടി സ്വന്തമാക്കി. സമീപ കാലത്ത് ഏഴ് ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നിന്ന് 100 കോടി കളക്ട് ചെയ്ത സിനിമയെന്ന നേട്ടവും വിക്രം സ്വന്തമാക്കി. തമിഴ്‌നാട്ടിലെ തീയറ്ററുകളിൽ വൻ വരവേൽപ്പാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിവിധ ഭാഷകളിലായി റിലീസ് ചെയ്ത വിക്രം ആഗോള തലത്തിൽ ഇതിനോടകം 300 കോടിക്ക് അടുത്ത് കളക്ട് ചെയ്തതായാണ് വിവരം. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 200 കോടി ക്ലബിലെത്തിയത്.

കമൽഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ തുടങ്ങിയവരും വിക്രമിൽ അഭിനയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച ആരാധകർക്ക് നന്ദി പറഞ്ഞ് ക‍ഴിഞ്ഞ ദിവസം കമൽ ഹാസൻ രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News