
കൂളിമാട് പാലം തകര്‍ന്നത് സംബന്ധിച്ച് വിജിലന്‍സ് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് കൂടുതല്‍ വ്യക്തത തേടി. അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിന്റെ തകരാറോ മാനുഷിക പിഴവുമൂലമോ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ കൃത്യമായ ഏതാണ് എന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ കൂളിമാട് പാലത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കേണ്ടതില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്. നിർമാണത്തിന്റെ സാങ്കേതിക വശം ഉൾപ്പെടെ എല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. റിപ്പോർട്ട് വന്നതിനു ശേഷം മാത്രമാണ് പണി പുനരാരംഭിക്കേണ്ടത്.
ഇക്കാര്യം തുടക്കത്തിലേ വ്യക്ത്മാക്കിരിയിരുന്നു. അവിടെ ബീം മാറ്റലുൾപ്പെടെ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മതി. അതിനു പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും നേരത്തെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here