രാജ്യത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 7584 പുതിയ കേസുകൾ സ്ഥിരീകരിച്ചു. കൊവിഡ് മൂലം 24 മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 36,267 ആയി ഉയരുകയും ചെയ്തു.
പ്രതിദിന കണക്കുകളിൽ 40 ശതമാനത്തിന്‍റെ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.പരിശോധനകളും വാക്സിനേഷനും കൂട്ടാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. മാസ്ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്.മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗ വ്യാപനം കണ്ടെത്തിയത്.പൊതു സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 2813 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അതിനിടയില്‍ യു.എ.ഇയിൽ ഒരിടവേളയ്ക്കുശേഷം പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആയിരത്തിനും മുകളിലെത്തി. വ്യാഴാഴ്ച ആരോഗ്യ- പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 1031 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 14-നുശേഷം ഇതാദ്യമായാണ് യു.എ.ഇ.യിലെ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലേക്കുയരുന്നത്.ചികിത്സയിലായിരുന്ന 712 കൊവിഡ് രോഗികൾ രോഗമുക്തിനേടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.