ടിപ്പർ ലോറി ഇരുചക്ര വാഹനത്തിലിടിച്ചു ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അമിത വേഗതയിലെത്തിയ ടിപ്പർ ലോറി,ഇരുചക്ര വാഹനത്തിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.തിരുവല്ല ഇരവിപേരൂർ സ്വദേശി ഷേർലി തോമസ് ആണ് മരിച്ചത്.ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.തിരുവല്ല ഇരവിപേരൂരിലെ ബസ്സ് സ്റ്റോപ്പിൽ മകളെ കൊണ്ടു വിടാനായി എത്തിയതായിരുന്നു നെല്ലിക്കാല സ്വദേശി ഷേർളി തോമസ്. മകളെ യാത്രയാക്കിയ ശേഷം മടങ്ങിയ ഷേർളിയുടെ ഇരു ചക്ര വാഹനത്തിന് പിന്നിൽ അതേ ദിശയിലെത്തിയ ഭാരം കയറ്റി വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഷേർളിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. സംഭവ സ്ഥലത്തു വെച്ച് തന്നെ ഷേർളിയുടെ ജീവൻ നഷ്ടമായി. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മരിച്ച ഷേർളി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ ജീവനക്കാരിയാണ്. അപകടത്തിനിടയാക്കിയ ലോറി തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News