
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. നടിയുടെ ആവശ്യപ്രകാരമാണ് മാറ്റിയത്. അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് അതിജീവിതയുടെ ഹർജി.
സർക്കാർ ഇരക്കൊപ്പമാണെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ സർക്കാർ വ്യക്തമാക്കിയിരുന്നു. അതിജീവിത നൽകിയ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല എന്നതാണ് സർക്കാർ നിലപാട്.
കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും സർക്കാർ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു . അന്വേഷണം അവസാനിപ്പിക്കാനാവില്ല എന്നതാണ് സർക്കാർ നിലപാട്. സർക്കാർ സമർപ്പിച്ച ഹർജി അനുവദിച്ച് അന്വേഷണ കാലാവധി ഹൈക്കോടതി കഴിഞ്ഞ ദിവസം നീട്ടി നൽകിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here