പ്രവാചക നിന്ദ നടത്തിയവരെ അനുകൂലിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂർ രംഗത്ത്. ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണെന്നും, സനാതന ധർമം മാത്രമേ ഇന്ത്യയിൽ നിലനിൽക്കൂവെന്നും പ്രഗ്യാ സിംഗ് താക്കൂർ പറഞ്ഞു.പ്രവാചക നിന്ദയെ വിമർശിക്കുന്നവർ കമ്മ്യൂണിസ്റ്റുകാർ ആണെന്നും പ്രഗ്യ കൂട്ടിച്ചേർത്തു.
പ്രവാചക നിന്ദയിൽ അന്താരാഷ്ട്ര തലത്തിൽ ഉൾപ്പടെ വിമര്‍ശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് വിദ്വേഷ പ്രസംഗത്തെ അനുകൂലിച്ച് പ്രഗ്യാ സിംഗ് താക്കൂർ രംഗത്തെത്തിയത്.ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും, ഇന്ത്യയിൽ സനാതന ധർമം മാത്രമേ നിലനിൽക്കൂവെന്നുമാണ് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിന്റെ വാദം.
മത നിന്ദയുടെ പേരിൽ വിമർശനം ഉന്നയിക്കുന്നവർ കമ്മ്യൂണിസ്റ്റുകാരാണെന്നും പ്രഗ്യാ സിംഗ് താക്കൂർ കൂട്ടിച്ചേർത്തു.പ്രവാചക നിന്ദ നടത്തിയ വിഷയത്തിൽ നുപുർ ശർമ്മക്കെതിരെ പൊലിസ് നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് ബിജെപി നേതാവ് പ്രഗ്യാ സിംഗ് താക്കൂറിന്റെ വിവാദ പരാമർശം.
മലേഖാവ് സ്ഫോടന കേസിലെ മുഖ്യ പ്രതിയാണ് പ്രഗ്യാ സിംഗ് താക്കൂര്‍.തീവ്രവാദ ആരോപണത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രഗ്യാ നിയമ വിരുദ്ധ പ്രവർത്തന നിയമപ്രകാരം ഒന്നിലധികം കുറ്റങ്ങൾക്ക് നിലവിൽ വിചാരണയിലാണ്. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രഗ്യക്ക് ജാമ്യം ലഭിച്ചത്.
പ്രവാചക നിന്ദ വിഷയം അന്തരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ,
പ്രവാചക നിന്ദയിൽ ബന്ധമില്ലെന്നും, വിദ്വേഷ പ്രസംഗം നടത്തിയവരെ അനുകൂലിക്കില്ലെന്നും ബിജെപി ആവർത്തിക്കുന്നതിനിടെ ബിജെപി എംപി കൂടിയായ പ്രഗ്യാ സിംഗ് താക്കൂറിന്റെ നിലപാട് ചർച്ചയാകുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.