കൊല്ലം കലക്ടറേറ്റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാർച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സെക്രട്ടേറിയേറ്റിലേക്കും വിവിധ കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി. . കൊല്ലം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ  സംഘർഷത്തിൽ കലാശിച്ചു പൊലീസ് ലാത്തി വീശി.

തിരുവനന്തപുരത്ത്‌ സെക്രട്ടേറിയേറ്റിലേക്ക്‌ നടത്തിയ മാർചിലും നേരിയ സംഘർഷം സർക്കാരിനെതിരെ സമരം നടത്തി വ്യാപക അക്രമം അഴിച് വിടാനായിരുന്നു കോൺഗ്രസിന്റെ ശ്രമം. സീസർട്ടറിയേട്ടീന്ന് മുന്നിൽ കെ സുധാകരൻ ഉദ്ഘാടനം ചെയ്യണ്ട സംസ്ഥാന വ്യാപക സമരം ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം പിന്മാറി.

പകരം യു ഡി എഫ് കോൺവീൻർ എം എം ഹസ്സാണന് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉദ്ഘടനാ പ്രസംഗം പൂർത്തിയാക്കുന്നതിന്ന് മുമ്പ് തന്നെ പ്രവർത്തകർ പോലീസിന് നേരെ പ്രകോപനമായി നീങ്ങി. പല തവണ ബാരിക്കേട്  മറിച്ച് ഇടാൻ ശ്രമം നടന്നു. സംഘർഷസാധ്യത കണക്കിലെടുത്തു കർശന സുരക്ഷയാണ് ഭരണസിരാകേന്ദ്രത്തിന് മുന്നിൽ പോലീസ് ഒരുക്കിയത്.

കൊല്ലത്ത് കോൺഗ്രസ്‌ പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. രണ്ട് പോലീസുകാർക്കും ഒരു കോൺഗ്രസ്‌ പ്രവർത്തകനും പരിക്കെറ്റു. യുവമോർച്ച കൊല്ലം താലൂക്ക് ഓഫീസിൽ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.

പൊലീസ് ലാത്തി പ്രയോഗിച്ചു. പത്തനംതിട്ടയിലും കോൺഗ്രസ് കളക്ടേറ്റിലേക്ക് നടത്തിയ മാർച്ച് ഉന്തിലും തളളിലും കലാശിച്ചു.  കെപിസിസി . വൈ. പ്രസി. വി.ടി ബൽറാം പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News