സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം. അന്വേഷണ സംഘം യോഗം ചേർന്ന് തുടർ നടപടി തീരുമാനിക്കും. തുടർന്നാകും കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനും പി.സി ജോർജിനും നോട്ടീസ് അയക്കുക. അതെസമയം, കസ്റ്റഡിയിലെടുത്ത സരിത്തിൻറെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കയക്കും.
ക്രൈംബ്രാഞ്ച് എഡിജിപി ഷേഖ് ദർവേഷ് സാഹിബിൻറെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനൻറെ നേതൃത്വത്തിലുള്ള 12 അംഗസംഘം ഓൺലൈനായി യോഗം ചേർന്നാകും സ്ഥിതിഗതികൾ വിലയിരുത്തുക. തുടർന്ന് തിരുവനന്തപുരം കൻറോൺമെൻറ് സ്റ്റേഷനിൽ നിന്നും ഫയലുകൾ കൈപ്പറ്റും.
കേസിലെ പ്രതിയായ സ്വപ്നാ സുരേഷും പിസി ജോർജ്ജും കോടതിയെ സമീപിച്ച സാഹചര്യത്തിൽ തിങ്കളാഴ്ചയോട് കൂടിയാകും സ്വപ്നയ്ക്കും പി സി ജോർജിനും നോട്ടീസ് അയക്കുന്നതിൽ തീരുമാനമെടുക്കുക.വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവ് ശേഖരണത്തിനാണ് അന്വേഷണ സംഘം മുൻഗണന നൽകുന്നത്.
കഴിഞ്ഞ ദിവസം സരിത്തിൽ നിന്നും പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്കുക. അതിൽ ഗൂഢാലോചന തെളിയിക്കുന്ന വിവരങ്ങൾ ഉണ്ടാകും എന്നതാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. ഇത് വിജിലൻസ് ശേഖരിച്ച് പ്രത്യേക സംഘത്തിന് കൈമാറും.
ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവന എന്നീ വകുപ്പുകളാണ് കേസിൽ സ്വപ്നയ്ക്കും പിസി ജോർജ്ജിനുമെതിരെ ചുമത്തിയിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.