എച്ച്ആര്‍ഡിഎസിന്റെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കണം: വിജിലന്‍സിനു പരാതി

സ്വപ്നാ സുരേഷ് ജോലി ചെയ്യുന്ന ആര്‍എസ്എസ് നിയന്ത്രിത സ്ഥാപനമായ എച്ച് ആര്‍ ഡി എസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പോലീസിന് പരാതി ലഭിച്ചു. സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസും പ്രവര്‍ത്തനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കടവന്ത്ര സ്വദേശി സി പി ദിലീപ് നായരാണ് പരാതി നല്‍കിയത്. സൗദി അറേബ്യയില്‍ നിന്നും വന്‍തോതില്‍ ഇരുമ്പ് ഇറക്കുമതി ചെയ്യുന്നതിന് നടത്തിയ നീക്കങ്ങളുമായി ബന്ധപ്പെട്ട രേഖകളും പരാതി ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്

പൊലീസിനും വിജിലന്‍സിനും വെവ്വേറെ നല്‍കിയ പരാതിയില്‍ സ്ഥാപനത്തിനും ഫൗണ്ടര്‍ സെക്രട്ടറി അജി കൃഷ്ണനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സ്ഥാപനത്തിന്റെ പേരില്‍ സൗദി അറേബ്യയില്‍ നിന്നും ഇരുമ്പ് ഇറക്കുമതി ചെയ്യാന്‍ നീക്കം നടത്തിയതായി പരാതിയില്‍ പറയുന്നു.ആറ് ലക്ഷം മെട്രിക് ടണ്‍ യൂസ്ഡ് റെയില്‍സ് ഇറക്കുമതി ചെയ്യുവാനുള്ള പണമിടപാടുകള്‍ക്ക് വേണ്ടി നടത്തിയ എഴുത്തുകുത്തുകളും രേഖകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

കോടികളുടെ ഇടപാട് സംശയാസ്പദമാണ്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിന്റെ ഇത്തരം ഇടപാടുകള്‍ പരിശോധിക്കപ്പെടണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സൗദി അറേബ്യയിലെ ഇടപാടുകള്‍ക്കായി സഞ്ജയ് മേനോന്‍ എന്നയാളെ ചുമതലപ്പെടുത്തി കൊണ്ടുള്ള സ്ഥാപന മേധാവിയുടെ ഓതറൈസേഷന്‍ ലെറ്ററും പരാതിക്കൊപ്പമുണ്ട്.

എച്ച് ആര്‍ ഡി എസ്, ആര്‍ എസ് എസ് നിയന്ത്രിത സ്ഥാപനമാണ് എന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ജയില്‍ മോചിതരായതിന് പിന്നാലെ സ്വപ്ന സുരേഷിനെയും സരിത്തിനെയും ജോലി നല്‍കി സംരക്ഷിച്ചത് ഈ വിവാദസ്ഥാപനമായിരുന്നു. തുടര്‍ന്നാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ആരോപണങ്ങളുമായി സ്വപ്ന രംഗത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News