Food: വൗവ്; സ്പാനിഷ് ഓംലെറ്റ്

കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സ്പാനിഷ് ഓംലെറ്റ്(spanish omelette) നമുക്കൊന്ന് റെഡി ആക്കിയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം…

ആവശ്യമായ സാധനങ്ങൾ
1.എണ്ണ/വെണ്ണ – രണ്ടു വലിയ സ്പൂൺ

2.ചുവന്നുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

തക്കാളി, ചൂടുവെള്ളത്തിലിട്ട് ഉടൻ തന്നെ തണുത്ത വെള്ളത്തിലിട്ടശേഷം തൊലി കളഞ്ഞു പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഉരുളക്കിഴങ്ങ് വേവിച്ചു ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

3.മുട്ട – നാല്

‌ ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.ചീസ് ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്

Easy Spanish Omelette For One (Or Two) | Tortilla de Patatas - YouTube

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി ചുവന്നുള്ളി ചേർ‌ത്തു വഴറ്റുക. ശേഷം ചുവന്നുള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേർത്തിളക്കി, ഏതാനും മിനിറ്റ് വേവിക്കണം. മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തു നന്നായി അടിച്ചത് പച്ചക്കറികളുടെ മുകളിലേക്ക് ഒഴിക്കണം.

Spanish Omelette | Love Food Hate Waste

ചെറുതീയിൽ അനക്കാതെ വച്ച് ഓംലറ്റ് സെറ്റാക്കുക. ഇടയ്ക്കിടെ പാൻ മെല്ലേ ഇളക്കിക്കൊടുക്കുക. അടിവശം ഇളംബ്രൗൺ നിറമായി മുകളിൽ സെറ്റായിത്തുടങ്ങുമ്പോൾ ചീസ് ഗ്രേറ്റ് ചെയ്തതു വിതറി, അടച്ചു വച്ചു വേവിക്കുക. മെല്ലെ വിളമ്പാനുള്ള പാത്രത്തിലേക്കു മാറ്റുക. സ്പാനിഷ് ഓംലെറ്റ് റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here