ഷാജ് കിരണുമായുള്ള സംഭാഷണം പുറത്ത് ; ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന

ഷാജ് കിരണുമായുള്ള ശബ്ദ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഒന്നര മണിക്കൂര്‍ നീളമുള്ള സംഭാഷണം പുറത്തുവിട്ടത്.

ഷാജ് കിരണമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്ന് സ്വപ്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം നിര്‍ബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് രഹസ്യമൊഴി നല്‍കിയ ശേഷം ഷാജ് കൊച്ചിയില്‍ വച്ച് നേരിട്ടുകണ്ടത്. സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞു. അതുപോലെ സരിത്തിനെ പിറ്റേന്ന് തട്ടിക്കൊണ്ടുപോയി. അതുകൊണ്ടാണ് ഷാജ് കിരണിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതെന്നും സ്വപ്ന പറഞ്ഞു.

എന്നാല്‍ താന്‍ ആരോടാണ് കളിക്കുന്നതെന്നും താന്‍ അകത്ത് പോയാല്‍ മകനെ നഷ്ടപ്പെടുമെന്നും ഷാജ് ഭീഷണിപ്പെടുത്തി. ഷാജ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഷാജിനെ വിളിച്ചുവരുത്തിയതും ആ സംഭാഷണം റെക്കോര്‍ഡ് ചെയ്തതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News