കലോത്സവവും ശാസ്‌ത്രോത്സവവും കായികമേളയും വിദ്യാരംഗം സര്‍ഗോത്സവവുമെല്ലാം സമയബന്ധിതമായി ഈ അധ്യയന വര്‍ഷം സംഘടിപ്പിക്കും : മന്ത്രി വി ശിവന്‍കുട്ടി

ഈ അധ്യയന വര്‍ഷം കലോത്സവവും ശാസ്‌ത്രോത്സവവും കായികമേളയും വിദ്യാരംഗം സര്‍ഗോത്സവവുമെല്ലാം സമയബന്ധിതമായി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നോര്‍ത്ത് പറവൂര്‍ ഗവര്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (ബോയ്‌സ് ) ശതോത്തര സുവര്‍ണ ജൂബിലി ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പഠനമെന്നത് സിലബസ് അധിഷ്ഠിതമായ പരീക്ഷാവിജയം മാത്രമല്ല. വിദ്യാര്‍ത്ഥികളുടെ കലാകായിക മികവുകള്‍ അംഗീകരിക്കപ്പെടുകയും അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വേണം. പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ സര്‍ഗാത്മക വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികള്‍ വിദ്യാഭ്യാസവകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. അവയെല്ലാം ഈ വര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പംതന്നെ പഠനവുമായി ബന്ധപ്പെട്ട വിവിധവിഷയസ്പര്‍ശിയായ സെമിനാറുകളും ശില്പശാലകളും നടക്കണം. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇവയില്‍ സജീവമായിത്തന്നെ പങ്കെടുക്കാനും കഴിയണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News