മോന്‍ ബിനീഷ് കോടിയേരിയല്ലേ?; അയ്യോ അല്ല ഞാന്‍ ഡ്രൈവര്‍ ബിനീഷാണ്; ന്യൂസ് ചാനലുകളെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി

സ്വപ്‌ന സുരേഷ് പറയുന്നതു കേട്ട് അതിനു പിന്നാലെ ഓടുന്ന ന്യൂസ് ചാനലുകളെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. സ്വപ്‌ന സുരേഷ്വാലും തുമ്പുമില്ലാതെ പറയുന്ന ആരോപണങ്ങള്‍ക്കു പിന്നാലെ ഓടുന്ന മാധ്യമങ്ങളെയാണ് സന്ദീപാനന്ദ ഗിരി ട്രോളി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ന്യൂസ് ചാനലുകളിലെ ന്യൂസ് കേട്ടപ്പോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഒരു കൈലാസ യാത്രയാണ് ഓര്‍മ്മ വന്നത്.
ഞങ്ങള്‍ നൂറോളം ആളുകള്‍ കൈലാസത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ ചൈനയുടെ പെര്‍മിറ്റും കാത്ത് നേപ്പാളില്‍ ഇന്ന് നാളെ എന്ന് പറഞ്ഞു കഴിയുകയാണ്.ഞങ്ങളുടെ മാത്രമല്ല രാജ്യത്തിന്റെ അകത്തും പുറത്തു നിന്നുമായി പല ഭാഗങ്ങളില്‍ നിന്നായി എത്തിയവരുടേയും അവസ്ഥ ഇതുതന്നെ.
അങ്ങിനെയിരിക്കുമ്പോഴാണ് കൂട്ടത്തിലെ ഒരാള്‍ ഒരു ടെലിഫോണ്‍ നമ്പര്‍ തന്നിട്ട് പറഞ്ഞു ഇത് ബിനീഷ് കൊടിയേരിയുടെ നമ്പറാണ് സ്വാമി വിളിച്ച് കാര്യം പറഞ്ഞാല്‍ നമ്മുടെ പെര്‍മിറ്റ് ശരിയാവുമെന്ന്.
ഇതു വിശ്വസിച്ച പാവം ഒരമ്മ പറഞ്ഞു സ്വാമി വിളിച്ച് കാര്യം പറയൂ എന്ന്.
അമ്മ തന്നെ വിളിച്ചോളൂ എന്ന് മറുപടിയും കൊടുത്തു.
അമ്മ; ഹലോ ബിനീഷാണോ ? മോനേ ഞാന്‍ പറയുന്നത് കേള്‍ക്കാമോ?
ബിനീഷ്; ആ കേള്‍ക്കാം,എന്താന്ന് പറ.
അമ്മ;മോനേ ഞങ്ങള് നേപ്പാളില് കുടുങ്ങി കിടക്ക്വാ,ഞങ്ങളെ ഒന്ന് സഹായിക്കാമോ?
ബിനീഷ്;ഞാനെങ്ങന്യാ ങ്ങളെ സഹായ്ക്കണ്ടത്?
അമ്മ; മോന്‍ പ്പം എവിട്യാ?
ബിനീഷ്;ഞാനിപ്പം ഓട്ടോസ്റ്റാന്റ്റില്!
അമ്മ; മോന്‍ ബിനീഷ് കൊടിയേരിയല്ലേ?
ബിനീഷ്; അയ്യോ അല്ല ഞാന്‍ ഓട്ടോ ഡ്രൈവറ് ബിനീഷാണ്!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here