ആംബുലന്‍സ് നല്‍കിയില്ല; മധ്യപ്രദേശില്‍ നാല് വയസുകാരന്റെ മൃതദേഹം തോളില്‍ ചുമന്ന് യുവാവ്

ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് നാല് വയസുകാരന്റെ മൃതദേഹം പിതാവ് കൊണ്ടുപോയത് തോളില്‍ ചുമന്ന്. മധ്യപ്രദേശിലെ ഛത്താര്‍പൂറിലാണ് ദാരുണമായ സംഭവം.

സുഖമില്ലാത്തതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം ബക്സ്വഹാ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.തുടര്‍ന്ന്, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ദമോഹിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ കുട്ടി മരിക്കുകയും ചെയ്തു. മൃതദേഹം കൊണ്ടുപോകാന്‍ ആംബുല്‍സ് വിട്ടുനല്‍കാന്‍ കുടുംബം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അതിന് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ മുത്തശി മന്‍സുഖ് അഹിര്‍വാര്‍ പറഞ്ഞു.

ഒരു പുതപ്പില്‍ ശരീരം പുതപ്പിച്ച് ബക്സ്വഹയിലേയ്ക്ക് ബസില്‍ കൊണ്ടുപോവുകയായിരുന്നു. സ്വകാര്യ വാഹനം വിളിക്കാന്‍ പണം ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

ബക്സ്വഹയിലെത്തിയ ശേഷം, ഒരു വാഹനം വിട്ടുതരാന്‍ പഞ്ചായത്ത് അധികൃതരോട് അഭ്യര്‍ഥിച്ചെങ്കിലും അവരും അപേക്ഷ ചെവികൊണ്ടില്ല- കുടുംബം പറഞ്ഞു

അതേസമയം, ദമോ ജില്ലാ ആശുപത്രി അധികൃതര്‍ കുടുംബത്തിന്റെ ആരോപണം നിഷേധിച്ചു. ആരും തങ്ങളുടെ അടുത്ത് ചികിത്സയ്ക്ക് എത്തിയിട്ടില്ലെന്നും ആംബുലന്‍സ് വിട്ടുനല്‍കാതിരുന്നിട്ടില്ലെന്നും ദമോ സിവില്‍ സര്‍ജന്‍ ഡോ. മംത തിമോറി പറഞ്ഞു.

‘ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം മൃതദേഹവുമായി പോകുകയായിരുന്നു’ – ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുയാഷ് സിംഗായ് പറഞ്ഞു.

മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെുണ്ടായ മറ്റൊരു സംഭവത്തില്‍ സ്വന്തം സഹോദരന്റെ മൃതദേഹം ഗഥകോട്ട ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ചുമന്ന് കൊണ്ടുപോകേണ്ട സ്ഥിതിയും യുവാവിനുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News