ഇന്ത്യന്‍ സിനിമ ലോകവും ആരാധകരും ഒന്നടങ്കം കാത്തിരുന്ന നയന്‍താര – വിഘ്നേഷ് ശിവന് താര വിവാഹം അത്യാഢംബര പൂര്‍വം ചെന്നൈയില്‍ നടന്നു.
സിനിമാലോകത്തെ സാക്ഷിയാക്കി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിര്‍വാദത്തോടെയാണ് വിക്കി നയന്‍സിനെ താലി ചാര്‍ത്തിയത്.
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന് വിഗ്നേഷ് ശിവനും വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ റിസോര്‍ട്ടില്‍ നടന്ന ആഡംബര ചടങ്ങില്‍ വിവാഹിതരായി. ഈ അസുലഭ സന്ദര്‍ഭത്തില്‍, നയന്‍താര വിഗ്നേഷിനും കുടുംബാംഗങ്ങള്‍ക്കും വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍ നല്‍കിയതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. വിഗ്നേഷിനായി നയന്‍താര ആഡംബര ബംഗ്ലാവ് വാങ്ങിയതുള്‍പ്പെടയുള്ള വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു
വിവാഹ ചടങ്ങില്‍ നയന്‍താര ധരിച്ചിരുന്ന സ്വര്‍ണം മുഴുവന്‍ വിഗ്നേഷ് വാങ്ങിയത് രണ്ടര മുതല്‍ മൂന്ന് കോടി രൂപ വരെ ചിലവിട്ടാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇതിന് പുറമെ നയന്‍താരയ്ക്ക് അഞ്ച് കോടി രൂപ വിലമതിക്കുന്ന വജ്രമോതിരവും വിഗ്നേഷ് സമ്മാനമായി നല്‍കിയിരുന്നു. വിഗ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയന്‍താര 30 പവന് സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചിട്ടുണ്ട്. തന്റെ അടുത്ത ബന്ധുക്കള്‍ക്ക് താരം ഒരുപാട് ആഡംബര വസ്തുക്കളും സമ്മാനിച്ചു
നയന്‍താരയുടെയും വിഗ്നേഷിന്റെയും വിവാഹത്തില്‍ രാഷ്ട്രീയ-സിനിമാ ലോകത്ത് നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, രജനികാന്ത്, കമല്‍ ഹാസന്, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി എന്നിവരെയും ക്ഷണിച്ചിരുന്നു. വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും ക്ഷണിതാക്കളില്‍ ഉണ്ടായിരുന്നു
റിപ്പോര്‍ട്ടുകള്‍ പ്രകാരം ദമ്ബതികള്‍ 129 മുറികളുള്ള ഒരു മുഴുവന്‍ റിസോര്‍ട്ടും ബുക്ക് ചെയ്തു. ഈ വാരാന്ത്യം വരെ റിസോര്‍ട്ട് പൂര്‍ണമായും ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് ശേഷം സല്‍ക്കാരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മഹാബലിപുരത്താണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.
വേദിയുടെ ആദ്യ തിരഞ്ഞെടുപ്പ് തിരുപ്പതി ആയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അവര്‍ വിവാഹം മറ്റൊരു വേദിയിലേക്ക് മാറ്റുകയായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here