ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; കണ്ണൂര്‍ ജില്ലയിലെ 5 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കും

വനാതിര്‍ത്തി മേഖലകളിലെ ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് പ്രതിഷേധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. ജൂണ്‍ 14 അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കും.മലയോര മേഖലകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും

വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയ്ക്ക് ഒരു കീലോമീറ്റര്‍ ചുറ്റും പരിസ്ഥിതിലോല മേഖലയാവണമെന്ന സുപ്രീം കോടതി ഉത്തരവ് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.വരാതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങളിലുണ്ടാക്കിയ ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായാണ് എല്‍ ഡി എഫ് പ്രക്ഷോഭ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി ജൂണ്‍ 14 ന് അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കും.കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ആറളം, അയ്യന്‍കുന്ന് എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ യാണ് ഹര്‍ത്താല്‍.ബഫര്‍ സോണ്‍ ആശങ്ക നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിക്കും.വന്യജീവി സങ്കേതങ്ങളുടെ സമീപത്തുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപെട്ടാണ് പ്രതിഷേധ പരിപാടികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News