കുവൈറ്റില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉപയോഗിക്കാത്ത അവധിക്ക് പകരം പണം

കുവൈറ്റില്‍ പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ സര്ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ ഉപയോഗിക്കാത്ത അവധിക്ക് പകരം,
പണം ലഭിക്കുമെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ഉപയോഗിക്കാത്ത അവധിക്ക് പകരം പണം തിരികെ നല്‍കുന്നത് സംബന്ധിച്ച് കുവൈത്ത് സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രിലില്‍ ഉത്തരവിട്ടിരുന്നു.

ഒരു സര്‍ക്കാര്‍ ജോലിക്കാരന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ജോലി ചെയ്തിരിക്കണം, കൂടാതെ വര്‍ഷാവസാനത്തിന് മുമ്പ് കുറഞ്ഞത് 30 ദിവസത്തെ അവധി ദിനങ്ങള്‍ അവശേഷിച്ചിരിക്കണം തുടങ്ങിയ നിബന്ധനകള്‍ ബാധകമായിരിക്കും.

ഓരോ തൊഴില്‍ സ്ഥാപനങ്ങളും അപേക്ഷകള്‍ അംഗീകരിച്ച ശേഷം, ധനമന്ത്രാലയത്തിന് ഇവ റഫര്‍ ചെയ്യുന്നതിന് മുമ്പ് മന്ത്രാലയങ്ങള്‍ അവലോകനം ചെയ്യും. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ എത്രപേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന കാര്യത്തില്‍ ഇത് വരെ വ്യക്തത കൈവന്നിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News