വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍ അജിത് കുമാറിനെ മാറ്റി പകരം ചുമതല വിജിലന്‍സ് ഐ ജി എച്ച് വെങ്കിടേഷിന്

വിജിലന്‍സ് മേധാവി എം.ആര്‍.അജിത് കുമാറിനെ മാറ്റാന്‍ തീരുമാനം. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ഐ.ജി. എച്ച്.വെങ്കിടേഷിനാണ് പകരം ചുമതല.

ഷാജ് കിരണിനെതിരെ ബിലീവേഴ്‌സ് ചര്‍ച്ച് പരാതിനല്‍കും

ബിലീവേഴ്‌സ് സഭയുടെ പേര് ദുരുപയോഗംചെയ്തതിന് ജയ്ഹിന്ദിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജ് കിരണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സഭാ പിആര്‍ഒ ഫാ. സിജോ പന്തപ്പള്ളില്‍. മാധ്യമ ചര്‍ച്ചക്കിടയില്‍ സഭയെ അനാവശ്യമായി വലിച്ചിഴച്ചവരുണ്ടെങ്കില്‍ അതും പരിശോധിച്ച് കോടതിയെ സമീപിക്കും.

സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയില്‍ പറഞ്ഞതനുസരിച്ചാണ് ഷാജ് കിരണിനെതിര നിയമനടപടി സ്വീകരിക്കുക. ശബ്ദരേഖയില്‍ ഇല്ലാത്ത കാര്യങ്ങള്‍ മാധ്യമ ചര്‍ച്ചക്കിടയില്‍ പറഞ്ഞതിനെതിരെയും നടപടി ഉണ്ടാകും. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കും. ആരുടേയും പേരോ, തെളിവുകളോ ഇപ്പോള്‍ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ അതുസംബന്ധിച്ചും പരാതിനല്‍കുമെന്ന് സിജോ പന്തപ്പള്ളില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News