സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷും എച്ച്ആര്‍ഡിഎസ്സും നടത്തിയ ശബ്ദരേഖാ നാടവും പൊളിഞ്ഞു. സ്വപ്‌ന അവകാശപ്പെട്ട തെളിവുകളില്ലാതിരുന്നതോടെ ഗൂഢാലോചന പുറത്താവുകയാണ്.സുഹൃത്തായ ഷാജ് കിരണിനെ വിളിച്ചു വരുത്തി സംഭാഷണം റെക്കോഡ് ചെയ്തത് എച്ച്ആര്‍ഡിഎസ് ഓഫിസിലായിരുന്നു.
ഇടതുസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായി സ്വര്‍ണക്കടത്ത് പ്രതികള്‍ ഗൂഢാലോചന നടത്തിയത് സംഘ്പരിവാര്‍ അനുകൂല എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ്സിന്റെ പാലക്കാട് ചന്ദ്രനഗറിലെ ഓഫിസിലായിരുന്നു. സ്വര്‍ണക്കടത്തില്‍ പ്രതികളായതിന് ശേഷമാണ് സ്വപ്‌നാ സുരേഷിനും സഹായി സരിത്തിനും ഉയര്‍ന്ന ശമ്പളത്തില്‍ എച്ച്ആര്‍ഡിഎസ്സില്‍ ജോലി നല്‍കിയിരുന്നത്.
സുഹൃത്തായ ഷാജ് കിരണിനെ എച്ച് ആര്‍ഡിഎസ് ഓഫിസിലേക്ക് വിളിച്ചുവരുത്തി സ്വപ്ന നടത്തിയ സംഭാഷണമാണ് മറ്റ് ഉദ്യോഗസ്ഥര്‍ റെക്കോഡ് ചെയ്തത്. പിന്നീട് ചില ഫോണ്‍ സംഭാഷണങ്ങളുടെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. എന്നാല്‍ അവ്യക്തതയും ദുരൂഹതയും നിറഞ്ഞ ശബ്ദരേഖയില്‍ മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരേ സ്വപ്‌ന അവകാശപ്പെട്ട തെളിവുകളില്ല. മുഖ്യമന്ത്രിയുടെ ശബ്ദവും നാവുമായ നികേഷ്‌കുമാര്‍ ഒത്തുതീര്‍പ്പിന് ഇടപെട്ടെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.
എന്നാല്‍ ഇക്കാര്യങ്ങല്‍ ശബ്ദരേഖയിലില്ലായിരുന്നു. മൂന്നു ദിവസത്തിനിടെ എച്ച്ആര്‍ഡിഎസ് ആസ്ഥാനത്ത് ഏഴ് വാര്‍ത്താസമ്മേളനങ്ങളാണ് സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷ് നടത്തിയത്.ഷാജ് കിരണെന്ന തന്റെ സുഹൃത്തിന്റെ വാക്കുകളുപയോഗിച്ച് മുഖ്യമന്ത്രി, സിപിഐഎം സംസ്ഥാന സെക്രട്ടറി, മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍, ഉന്നത പൊലിസുദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണ് സ്വപ്‌ന തുടരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.