Justin Bieber: മുഖം പാതി തളര്‍ന്നു; തനിക്ക് പരാലിസിസെന്ന് പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍

വിഖ്യാത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന്(Justin Bieber) റാംസായ് ഹന്‍ട് സിന്‍ഡ്രോം (മുഖത്തിനുണ്ടാകുന്ന തളര്‍ച്ച). ജസ്റ്റിന്‍ ബീബര്‍ തന്നെയാണ് രോഗകാര്യം ലോകത്തെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍(Instagram) പോസ്റ്റ് ചെയ്ത മൂന്നു മിനുട്ടോളം നീണ്ട വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

മുഖം പകുതി തളര്‍ന്നുപോയെന്നും അനക്കാന്‍ കഴിയുന്നില്ലെന്നും ബീബര്‍ വിഡിയോയില്‍ പറഞ്ഞു. ഒരു ഭാഗം കൊണ്ടുമാത്രമേ ചിരിക്കാനാകുന്നുള്ളൂവെന്നും മറുവശത്തെ കണ്ണോ മൂക്കോ ചൂണ്ടോ ഇളക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖത്തെ ഞരമ്പുകളില്‍ ഉണ്ടായ വൈറസ് ബാധയാണ് കാരണമെന്നും ബീബര്‍ പറയുന്നു. അസുഖം മാറിക്കഴിഞ്ഞ് പുതിയ ഷോകളുമായി വരാം. തന്റെ മുഖത്തിന്റെ ഒരു വശം ഉറച്ചു നില്‍ക്കുകയാണ്. അത് പഴയതുപോലെയാകും. എത്ര സമയം എടുക്കുമെന്ന് അറിയില്ലെന്നും ജസ്റ്റിന്‍ വീഡിയോയില്‍ തന്റെ ആരാധകരോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here