Muhammad Riyas: മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങളെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്

സ്വപ്ന സുരേഷ്(Swapna) മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് മന്ത്രി പി. എ മുഹമ്മദ് റിയാസ്(Muhammad Riyas). കേരളത്തിലെ ജനങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും സര്‍ക്കാരിന് ഇത് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

2021ലെ വോട്ടെണ്ണിയപ്പോള്‍ എന്താണ് പറ്റിയ പാളിച്ചയെന്ന് യു.ഡി.എഫ്(UDF) നെഞ്ചത്ത് കൈവെച്ച് പരിശോധിച്ചിരുന്നെങ്കില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ആരോപണങ്ങളില്‍ ഇങ്ങനെയൊരു സമീപനം അവര്‍ എടുക്കില്ലായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

കോഴിക്കോട് ജില്ലയിലെ കൂളിമാട് പാലത്തിന്റെ തകര്‍ച്ച സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തള്ളിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തത തേടുകയാണ് ചെയ്തതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് തരം പിഴവാണെങ്കിലും പരിഹരിക്കപ്പെടണം. ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുള്‍പ്പടെ പരിശോധിക്കപ്പെടും. ഊരാളുങ്കലിന്റെ വാദം അതേപടി അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂളിമാട് പാലത്തിന്റെ ബീം ചരിഞ്ഞതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കേണ്ടതില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News