Thiruvananthapuram: തിരുവനന്തപുരത്ത് നിര്‍മ്മാണത്തിലിരുന്ന ഫ്‌ളാറ്റിന്റെ ഭിത്തി തകര്‍ന്നു വീണു

തിരുവനന്തപുരം(Thiruvananthapuram) പനവിളയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളാറ്റിന്റെ(flat) സംരക്ഷണ ഭിത്തി തകര്‍ന്നു വീണു. രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇരുവരെയും ഫയര്‍ഫോഴ്സ് പുറത്തെടുത്തു. തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ പത്തേകാലോടെ തിരുവനന്തപുരം പനവിളയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന പിആര്‍സിന്റെ ഫ്ളാറ്റ് സമുച്ചയത്തിലാണ് അപകടം നടന്നത്. തെഴിലാളികള്‍ ഭക്ഷണം കഴിക്കുന്ന ഭാഗത്തെ പാര്‍ശ്വഭിത്തി തകര്‍ന്ന് താഴേക്ക് പതിച്ചു. ബംഗാള്‍ സ്വദേശി ദീപക് ബര്‍മനും ആസാം സ്വദേശി രാഹുല്‍ ബിശ്വാസും മണ്ണിനടിയില്‍ ആയി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം ആദ്യം ദീപക് ബര്‍മനെ പുറത്തെടുത്തു. എന്നാല്‍, കോണ്‍ക്രീറ്റ് സ്ളാബിനുള്ളില്‍ കുടുങ്ങിപ്പോയ രാഹുല്‍ ബിശ്വാസിനെ പുറത്തെടുക്കാന്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമം വേണ്ടി വന്നു.

തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നിടത്തല്ല അപകടം നടന്നതെന്നാണ് ഫ്ളാറ്റ് നിര്‍മ്മാണക്കമ്പനിയുടെ അവകാശവാദം. പരിക്കേറ്റ രണ്ടു തൊഴിലാളികളെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News