Rajya sabha election: രാജ്യസഭാ തെരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ ബിജെപിക്കും ഹരിയാനയില്‍ കോണ്‍ഗ്രസിനും തിരിച്ചടി

16 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍(Rajaya sabha election) രാത്രി നീണ്ട നാടകീയ സംഭവങ്ങള്‍. രാജസ്ഥാനില്‍(Rajasthan) ബിജെപിക്കും(BJP) ഹരിയാനയില്‍(Hariyana) കോണ്‍ഗ്രസിനും(Congress) തിരിച്ചടി. അംഗബലം ഉണ്ടായിട്ടും ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ തോറ്റു. രാജസ്ഥാനില്‍ ഒരു ബിജെപി എം.എല്‍.എ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തു. അട്ടിമറി പരാതികളെ തുടര്‍ന്ന് എട്ട് മണിക്കൂര്‍ വൈകിയാണ് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും വോട്ടെണ്ണല്‍ തുടങ്ങിയത്.

അസാധാരണ നാടകീയ കാഴ്ചകളോടെയായിരുന്നു ഒഴിവുവന്ന 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. 57 സീറ്റില്‍ 41 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അവശേഷിച്ച 16 സീറ്റിലേക്കായിരുന്നു വോട്ടെടുപ്പ്. ഇതില്‍ രാജസ്ഥാനില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തകര്‍ത്ത് നാലില്‍ മൂന്ന് സീറ്റും കോണ്‍ഗ്രസ് നേടി. രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസനിക്, പ്രമോദ് തിവാരി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ വിജയിച്ചു. ബിജെപിയുടെ ദോല്‍പ്പൂര്‍ എം എല്‍.എ. ശോഭാറാണി കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തത് ബിജെപിക്ക് കനത്ത തിരിച്ചയായി. ശോഭാ രാണിയെ ബിജെപി സസ് പെന്റെ ചെയ്തു.

ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റും ബിജെപി നേടി. ഹരിയാനയില്‍ മത്സരിച്ച കോണ്‍ഗ്രസ് ജന.സെക്രട്ടറി അജയ് മാക്കാന് അപ്രതീക്ഷിത തോല്‍വിയായിരുന്നു. 30 വോട്ടായിരുന്നു മാക്കന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. 31 എം.എല്‍എമാര്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. ഇതില്‍ ഒരു എം.എല്‍.എ കുല്‍ദീപ് ബീഷ്‌ണോയ് ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു. ഒന്നുപോയാലും 30 എന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴായിരുന്നു അതിലൊരു വോട്ട് അസാധുവായത്. വോട്ട് ചെയ്ത ഒരു എംഎല്‍.എ ഫോട്ടോ എടുക്കാന്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തികാട്ടിയതാണ് പ്രശ്‌നമായത്. അങ്ങനെ അജയ് മാക്കന് പകരം ബിജെപി പിന്തുണയോടെ മാധ്യമ മേധാവി കാര്‍ത്തികേയ ശര്‍മ്മ വിജയിച്ചു.

മഹാരാഷ്ട്രയില്‍ ആറില്‍ മൂന്ന് സീറ്റില്‍ ബിജെപിയും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി പാര്‍ടികളും വിജയിച്ചു. രണ്ട് എംഎല്‍.എമാര്‍ ജയിലാലയതും ഒരു എംഎല്‍.എയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയതും നാലാമതൊരു സീറ്റ് കോണ്‍ഗ്രസ്-സേന സഖ്യത്തിന് നഷ്ടപ്പെടുത്തി. കര്‍ണാടകത്തില്‍ നാലില്‍ മൂന്ന് സീറ്റ് ബിജെപിയും ഒരു സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തില്‍ ജെ.ഡി.എസിന് കിട്ടേണ്ടിയിരുന്ന സീറ്റ് ബിജെപി തന്നെ നേടി. അങ്ങനെ 16 സീറ്റില്‍ 9 ,സീറ്റില്‍ ബിജെപിയും ഏഴ് സീറ്റില്‍ മറ്റ് പാര്‍ടികളും വിജയിച്ചു. അതേസമയം രാജ്യസഭയിലെ ആകെയുള്ള സീറ്റില്‍ ബിജെപിക്ക് മൂന്ന് സീറ്റ് കുറയുകയും കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടുകയും ചെയ്തു.

ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് കഴിഞ്ഞ എത്ര ദിവസങ്ങളായി കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ടികളുടെയും എംഎല്‍.എമാര്‍ റിസോര്‍ട്ടുകളിലും രഹസ്യ കേന്ദ്രങ്ങളിലുമായിരുന്നു. കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും പലയിടങ്ങളിലും ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News