A A Rahim: വി ഡി സതീശന്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് എ എ റഹിം

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍(V D Satheesan) ഗൂഢാലോചനയുടെ ഭാഗമെന്ന് DYFl അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം MP(A A Rahim) പറഞ്ഞു. തീവ്ര ഹിന്ദുത്വ വാദികള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ കോണ്‍ഗ്രസ് അതുപോലെ ഏറ്റെടുക്കുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമായ കാര്യമെന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നതായും റഹീം പറഞ്ഞു. നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നില്ലെങ്കിലും മുഖ്യമന്ത്രി പ്രതികരണം നടത്തിയല്ലോ എന്നും റഹിം കൂട്ടിച്ചേര്‍ത്തു.

HRDS ന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം, എന്‍ ഐ എ കേസില്‍ പ്രതിയായ ഒരാളെ സ്ഥാപനത്തിന്റെ വക്തവിനെ പോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. ഗോഡ്സെയെ ആരാധിക്കുന്നവരുമായി വി ഡി സതീശന് ബന്ധമെന്നും റഹിം ദില്ലിയില്‍ പറഞ്ഞു .

സ്വര്‍ണ്ണക്കടത്ത് കേസില്‍ വിചിത്ര വാദവുമായി കെ.സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ വിചിത്ര വാദവുമായി BJP പ്രസിഡന്റ് കെ സുരേന്ദ്രന്‍(K Surendran). സ്വര്‍ണ്ണം അയച്ച ആളില്ലെങ്കില്‍ വാങ്ങിയ പിണറായിയെ കിട്ടിയില്ലേ അത് പോരേ എന്ന് സുരേന്ദ്രന്‍. HRDSല്‍ ബി ജെ പി – Rss ബന്ധം ഉണ്ടെങ്കില്‍ എന്താ തെറ്റ് എന്നും കെ സുരേന്ദന്‍ ചോദിച്ചു.

ബി ജെ പി(BJP) പ്രാഥമിക അംഗത്വം ഉള്ളവര്‍ക്ക് പോലും HRDS സുമായി ബന്ധമില്ല. സ്വപ്നക്കും സരിത്തിനും പിന്തുണ കൊടുക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വം ആണെന്നന്നും തന്നെ പ്രതി ചേര്‍ത്തതിന്റെ പ്രതികാരം അല്ല സ്വപ്ന കേസ് എന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel