Rajyasabha election: രാജ്യസഭ തെരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ കോണ്‍ഗ്രസ് ജയിച്ചത് സിപിഐ എം വോട്ട് കൊണ്ട്

രാജ്യസഭ തെരഞ്ഞെടുപ്പില്‍(Rajyasabha election) രാജസ്ഥാനില്‍(Rajasthan) കോണ്‍ഗ്രസ്(Conggress) മൂന്ന് സീറ്റ് ഉറപ്പാക്കിയത് സിപിഐ എമ്മിന്റെ(CPI M) കൂടി വോട്ട് നേടി. പിന്തുണ തേടിയുള്ള കോണ്‍ഗ്രസ് ആവശ്യം അംഗീരിച്ചായിരുന്നു സിപിഐ എം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കിയത്. കേരളത്തില്‍ സിപിഐ എം സെമിനാറില്‍ പങ്കെടുത്ത കെ.വി.തോമസിനെ പുറത്താക്കുമ്പോഴാണ് ബിജെപിയെ തോല്പിക്കാന്‍ ദേശീയതലത്തില്‍ സിപിഐ എമ്മിന്റെ പിന്തുണ കോണ്‍ഗ്രസ് തേടുന്നത്. രാജസ്ഥാനില്‍ സിപിഐ എം വോട്ട് നല്‍കിയത് കോണ്‍ഗ്രസിന് കോണ്‍ഗ്രസ് ആവശ്യം അംഗീകരിച്ചായിരുന്നു തീരുമാനം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ വിജയിച്ചു.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആകെയുള്ളത് 100 എംഎല്‍.എമാര്‍ . എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന നാല് രാജ്യസഭ സീറ്റില്‍ കോണ്‍ഗ്രസ് 126 എംഎല്‍.എമാരുടെ വോട്ട് നേടി മൂന്നെണ്ണത്തില്‍ വിജയിച്ചു. സിപിഐ എമ്മിന്റെ 2 എംഎല്‍.എമാരും സ്വതന്ത്ര അംഗങ്ങളും ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്ന രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസനിക്, പ്രമോദ് തിവാരി എന്നിവര്‍ക്ക് വോട്ടുചെയ്തു. രണ്‍ദീപ് സുര്‍ജേവാലക്ക് 43 വോട്ടും മുകുള്‍ വാസനിക്കിന് 42 വോട്ടും പ്രമോദ് തിവാരിക്ക് 41 വോട്ടും കിട്ടി. കോണ്‍ഗ്രസില്‍ നിന്ന് 10 പേര്‍ ക്രോസ് വോട്ട് ചെയ്യുമെന്നായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി സുഭാഷ് ചന്ദ്ര അവകാശവാദം. എന്നാല്‍ വിജയിക്കാന്‍ വേണ്ട 41 വോട്ടിന് പകരം സുഭാഷ് ചന്ദ്രക്ക് കിട്ടിയത് വെറും 30 വോട്ട്.

കുതിരകച്ചവട നീക്കത്തെ പ്രതിരോധിക്കാനായതും ഇടതുപക്ഷത്തിന്റേയടക്കം പിന്തുണയും കോണ്‍ഗ്രസിന് സഹായമായി. സിപിഐ എമ്മിന്റെ 23-ാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ.വി.തോമസിനെ തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. നിലവില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ്. കേരളത്തില്‍ സിപിഐ എമ്മിനോട് രാഷ്ട്രീയമായി ഏറ്റുമുട്ടുമ്പോഴാണ് ദേശീയതലത്തില്‍ ബിജെപിക്കെതിരെ നീങ്ങാന്‍ സിപിഐ എമ്മിന്റെ സഹായവും കോണ്‍ഗ്രസ് തേടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News